Kerala

കേരളത്തിലെ നോട്ടുക്ഷാമത്തിന് കാരണം മലയാളികളുടെ സുഖലോലുപതയും ആഡംബരവും

 

കോഴിക്കോട് ● കേരളത്തിലെ നോട്ടുക്ഷാമത്തിന് കാരണം മലയാളികളുടെ സുഖലോലുപതയും ആഡംബരവും ധൂർത്തുമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സുഖലോലുപതയും ആഡംബരവും ധൂർത്തും ധാരാളമുള്ള നാടായതു കൊണ്ടാണ് കേന്ദ്രനടപടി കേരളത്തില്‍ ബുദ്ധിമുട്ടുണ്ടാക്കിയത്. രാജ്യത്തെ 80% ജനങ്ങളും 100 രൂപ നോട്ടാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ 1000, 500 രൂപ നോട്ടുകൾ പിൻവലിച്ചതു രാജ്യത്തെ സാധാരണക്കാരെ ബാധിച്ചില്ല- കുമ്മനം പറഞ്ഞു. എൻ.ഡി.എ ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിനുണ്ടാകാവുന്ന ബുദ്ധിമുട്ട് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അദ്ദേഹം സഹാനുഭൂതിയോടെയാണ് ഈ വിഷയത്തെ നോക്കി കാണുന്നതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button