NewsInternational

അബൂൂബക്കര്‍-അല്‍-ബാഗ്ദാദിയെ കാണാനില്ല ?

ബാഗ്ദാദ്: മൊസൂളില്‍ തിരിച്ചടിയേറ്റതോടെ ഐ.എസ് മേധാവിയും സ്വയംപ്രഖ്യാപിത ഖലീഫയുമായ അബുബക്കര്‍ അല്‍ ബാഗ്ദാദി ഇറാക്ക് വിട്ടെന്നു വെളിപ്പെടുത്തല്‍. നിനെവെ പ്രവിശ്യ ഗവര്‍ണര്‍ നോഫല്‍ ഹമാദി അല്‍ സുല്‍ത്താന്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ബാഗ്ദാദിയുടെ അവസാനം പുറത്തുവിട്ട ശബ്ദ സന്ദേശത്തില്‍ ഇതേക്കുറിച്ച് സൂചനകളുണ്ടായിരുന്നെന്ന് സുല്‍ത്താന്‍ പറയുന്നു.

നവംബര്‍ മൂന്നിനാണ് ബാഗ്ദാദിയുടെ ശബ്ദ സന്ദേശം പുറത്തുവന്നത്. മൊസൂളില്‍ നിന്ന് പിന്‍മാറരുതെന്ന് അനുയായികളോടു ആഹ്വാനം നല്‍കുന്നു. ഇതു വിജയത്തിന് മുന്നോടിയാണെന്നും അനുയായികളെ പ്രചോദിപ്പിക്കാന്‍ ബാഗ്ദാദി പറയുന്നു. അതിനിടെ, ഐഎസ് ഭീകരരുടെ കടുത്ത വെല്ലുവിളി പരാജയപ്പെടുത്തി ഇറാക്കി സൈന്യം മൊസൂളിലെ കൂടുതല്‍ പ്രദേശങ്ങള്‍ തിരികെ പിടിച്ചു.
സിറിയന്‍ പെഷ്മാര്‍ഗ സഖ്യം മേഖലയില്‍ പ്രദേശവാസികളെ മനുഷ്യമറയാക്കിയുള്ള ഐ.എസ് നീക്കങ്ങളെ പ്രതിരോധിച്ചാണ് അമേരിക്കന്‍ വ്യോമാക്രമണത്തിന്റെ പിന്തുണയോടെ പോരാട്ടം നയിക്കുന്നത്. രണ്ടു വര്‍ഷമായി ഐഎസ് കൈവശപ്പെടുത്തിയിരുന്ന മൊസൂള്‍ തിരിച്ചുപിടിക്കാനായി ഒരു ലക്ഷം പേരടങ്ങുന്ന പ്രത്യേക സേന ശക്തമായ പോരാട്ടം നടത്തിവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button