68 വര്‍ഷത്തിന് ശേഷം ആദ്യമായി ഏറ്റവും വലിയ ചന്ദ്രൻ എത്തുന്നു.സൂപ്പര്‍മൂണ്‍ കാണുന്നതിനുള്ള അപൂര്‍വ അവസരമാണ് നവംബർ പതിനാലിനോടെ സമാഗതമാകുന്നത്.ചന്ദ്രന്റെ ഭ്രമണപഥം ഭൂമിക്ക് ഏറ്റവുമടുത്തെത്തുമ്പോഴാണ് സൂപ്പർമൂൺ സംജാതമാകുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച എത്തുന്ന ചന്ദ്രന്‍ സാധാരണനിലയിലേതിനേക്കാള്‍ 14 ശതമാനത്തിലധികം വലുതും 30 ശതമാനത്തിലധികം പ്രഭയേറിയതുമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.1948ന് ശേഷം ഇതാദ്യമായിട്ടാണ് ചന്ദ്രന്‍ ഭൂമിയുടെ ഇത്രയുമടുത്തെത്തുന്നത്. ഇത്തരത്തിലുള്ള ഭീമാകാരനായ ചന്ദ്രനനെ കാണാന്‍ ഏതാനും കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ജിഎംടി സമയം എട്ട് മണിക്കാണ് പൂർണ്ണ ചന്ദ്രൻ എത്തുന്നത്.ഈ സമയം ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം വെറും മൂന്നരലക്ഷം കിലോമീറ്ററുകള്‍ മാത്രമായിരിക്കും. തെളിഞ്ഞ കാലാവസ്ഥയുള്ള ആകാശമുള്ളിടത്ത് പോയി തെക്കോട്ട് കാഴ്ചയുള്ള ഇടങ്ങളില്‍ നിന്നാല്‍ സൂപ്പര്‍മൂണിനെ നന്നായി ദർശിക്കാനാകുമെന്നാണ് വാനനിരീക്ഷകര്‍ പറയുന്നത്.ഏത് ഫുള്‍ മൂണിനെയും പോലെ സൂര്യന്‍ അസ്തമിച്ചതിന് ശേഷം കിഴക്ക് ഭാഗത്താണ് തിങ്കളാഴ്ച ചന്ദ്രനുദിക്കുകയെന്നും തുടര്‍ന്ന് ഉയര്‍ന്ന് പൊങ്ങി ഇത് ഏറ്റവും വലുപ്പത്തില്‍ കാണുക അര്‍ധരാത്രിയായിരിക്കുമെന്നും നിരീക്ഷകർ വെളിപ്പെടുത്തുന്നു.വായുമലിനീകരണം ഏറ്റവും കുറഞ്ഞ സ്ഥലത്ത് പോയി നിന്നാലാണ് സൂപ്പര്‍മൂണിനെ അതിന്റെ ഏറ്റവും പൂര്‍ണരൂപത്തിലും തെളിമയിലും കാണാന്‍ സാധിക്കുക.മരങ്ങളും കെട്ടിടങ്ങളും തടസപ്പെടുത്താത്ത കിഴക്കന്‍ ചക്രവാളത്തിലേക്ക് നല്ല കാഴ്ച ലഭിക്കുന്ന ഇടങ്ങളില്‍ പോയി നിന്നാല്‍ ചന്ദ്രന്റെ മനോഹര രൂപം നമുക്ക് കാണാൻ സാധിക്കുന്നതാണ്.
സാധാരണയായി നാല് മുതല്‍ ആറ് സൂപ്പര്‍മൂണുകള്‍ ഒരു വര്‍ഷത്തില്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ 68 വര്‍ഷത്തിന് ശേഷം തിങ്കളാഴ്ച ചന്ദ്രൻ ഏറ്റവുമടുത്തെത്തുന്നുവെന്നതാണ് ഈ ഫുൾ മൂണിന്റെ പ്രത്യേകത.ഇത്തരത്തിലുള്ള പ്രതിഭാസം ഇനിയുണ്ടാകുന്നത് 2034ല്‍ മാത്രമാണ്. ഈ വര്‍ഷത്തെ രണ്ടാമത്തെ സൂപ്പര്‍മൂണാണ് ഈ നവംബര്‍ 14ന് എത്തുന്നത്. 2016ലെ ആദ്യത്തെ സൂപ്പര്‍മൂണ്‍ വന്നത് ഒക്ടോബര്‍ 16നായിരുന്നു.അതേസമയം സൂപ്പര്‍മൂണുമായി ബന്ധപ്പെട്ട് വിവിധതരം ആശങ്കകളും പ്രചരിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്.ഈ വിശേഷാവസരത്തെ യേശുക്രിസ്തുവിന്റെ രണ്ടാം വരവും ലോകാവസാനവുമാണെന്നാണ് കോണ്‍സ്പിരസി തിയറിസ്റ്റുകളടക്കമുള്ള ചിലര്‍ അഭിപ്രായപ്പെടുന്നത്.സൂപ്പര്‍മൂണുണ്ടാകുന്ന അതേ ആഴ്ച തന്നെയാണ് ക്രിസ്തുവിന്റെ ശവക്കല്ലറ ഖനനം ചെയ്ത് പരിശോധിക്കാനൊരുങ്ങുന്നതെന്നതും വിശ്വാസികള്‍ക്കിടയില്‍ ഇത് സംബന്ധിച്ച ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
Post Your Comments