ഡൽഹി: മൂന്ന് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിനു ഒരുങ്ങി പ്രധാനമന്ത്രി. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബേയുമായി നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ ആണവ കരാറില്‍ ഒപ്പ് വെക്കാനും സാധ്യതയുണ്ട്. കൂടാതെ സാമ്പത്തികമേഖലയും സൈനിക മേഖലയും കൂടുതല്‍ ശക്തമാക്കുന്നതിനുള്ള തീരുമാനങ്ങളും കൂടിക്കാഴ്ച്ചയില്‍ ഉയര്‍ന്ന് വരാൻ സാധ്യതയുണ്ട്. ഇന്ത്യയിലെ ആണവ പ്ലാന്റുകളുടെ പ്രവര്‍ത്തനത്തില്‍ ജപ്പാന്‍ സാങ്കേതികതവിദ്യ സഹായകരമാവുന്ന വിധത്തിലായിരിക്കും ആണവകരാര്‍ . കരാര്‍ നടപ്പിലാവുന്നതിലൂടെ ആണവനിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത ഒരു രാജ്യവുമായിട്ടുള്ള ജപ്പാന്റെ ആദ്യ ആണവ കരാറായിരിക്കും ഇന്ത്യയുമായി നടപ്പില്‍ വരിക.
കുടാതെ ചൈനാക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇരു രാജ്യങ്ങളും അവകാശം ഉന്നയിക്കുന്ന ചില സ്ഥലങ്ങളെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെയുമായി ചര്‍ച്ച നടത്തും. കൂടാതെ ഇരു രാജ്യങ്ങളുടെ സേനകളുടെ സംയുക്ത നാവിക അഭ്യാസം നടത്തുന്നതിനുള്ള സാധ്യതകളും മോദിയുടെ സന്ദര്‍ശനത്തില്‍ പരിശോധിക്കും. 2014 ഒാഗസ്റ്റില്‍ മോദി ജപ്പാനും, 2015 ല്‍ ഷിന്‍സെ ആബെ ഇന്ത്യയും സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം ശക്തിപെടുത്താന്‍ നരേന്ദ്രമോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജപ്പാന്‍ ഡെപ്യൂട്ടി ചീഫ് കാബിനറ്റ് സെക്രട്ടറി കൊയ്ച്ചി ഹഗ്യൂദ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments