മുംബൈ: ബാങ്കുകളെ പറ്റിച്ച് വിദേശത്തേക്ക് കടന്നുകളഞ്ഞ മദ്യരാജാവ് വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് പറഞ്ഞ് മല്യ ഇതുവരെയായിട്ടും എത്തിയിട്ടില്ല. മുംബൈ പ്രത്യേക കോടതിയാണ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
മല്യക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കോടതിയെ സമീപിച്ചത്. മല്യയുടെ മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ മല്യയുടെ മുഴുവന്‍ സ്വത്തുക്കളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൈകളിലാകും. അതേസമയം, മല്യയുടെ വിദേശത്തെ വസ്തുവകകള്‍ പിടിച്ചെടുക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
9000 രൂപ വിവിധ ബാങ്കുകളില്‍ അടയ്ക്കാതെയാണ് മല്യ രാജ്യം വിട്ടത്. മല്യയുടെ 1,411 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തിരുന്നു. രാജ്യത്തെ വിവിധ കോടതികള്‍ വിജയ് മല്യയ്‌ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. മല്യയുടെ പാസ്‌പോര്‍ട്ടും റദ്ദാക്കിയിരുന്നു.
Post Your Comments