ന്യൂഡല്‍ഹി: 500 ന്റെയും 1000ന്റെയും നോട്ടുകള്‍ പിന്‍വലിച്ചതു കൊണ്ട് രാജ്യത്തെ കള്ളപ്പണ ഒഴുക്ക് തടയാനാകില്ലെന്ന് മുന്‍ ധനമന്ത്രി പി.ചിദംബരം. പ്രധാനമന്ത്രി നരേന്ദ്രമോദി എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. 2000 രൂപയുടെ പുതിയ നോട്ടിറക്കി രാജ്യത്തെ കള്ളപ്പണ ഒഴുക്ക് തടയാനാകുമെന്ന് തനിക്ക് പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലുള്ളത് കള്ളപ്പണമല്ല മറിച്ച് കറന്‍സിയുടെ രൂപത്തിലല്ലാത്ത സമ്പത്താണെന്നും ചിദംബരം പറഞ്ഞു. ജനതാ സര്‍ക്കാരും കള്ളപ്പണം തടയുക എന്ന ഉദ്ദേശ്യത്തോടെ 1000 രൂപയുടെ നോട്ട് നിരോധിച്ചിരുന്നു. എന്നാല്‍ തീരുമാനം കൊണ്ട് യാതൊരു ഫലവുമുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments