കോഴിക്കോട്: തന്നെ പ്രധാനമന്ത്രിയാക്കിയാല്‍ വിദേശത്ത് നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം പിടിച്ചെടുക്കുമെന്നും ആ പണത്തില്‍ നിന്ന് 15 ലക്ഷം രൂപ വീതം രാജ്യത്തെ പൗരന്മാര്‍ക്ക് അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കുമെന്നും പറഞ്ഞ് അധികാരത്തിലേറിയ മോദിക്ക് അത് സാധിക്കാത്തതിനാൽ ഇത്തരം ഗിമ്മിക്ക് കാട്ടി രക്ഷപെടേണ്ട അവസ്ഥയാണെന്ന് കോടിയേരി ബാലകൃഷ്ണൻ.മോദിയുടെ നടപടിയിലൂടെ കൈയ്യില്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം മാത്രമാണ് വിലയില്ലാതാവുന്നത്.
തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മോദിയുടെ നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കോടിയേരി രംഗത്തെത്തിയിരിക്കുന്നത്.ചില സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി രംഗത്തിറങ്ങുമ്പോള്‍ മോദിയുടെ പ്രഖ്യാപനമെന്തായി എന്ന് അവിടുത്തെ ജനങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു.കള്ളപ്പണത്തിന്റെ എല്ലാ സ്രോതസുകളും നരേന്ദ്ര മോദി പരിഗണിക്കുന്നില്ലേയെന്നും കോടിയേരി ചോദിച്ചു.
Post Your Comments