കോഴിക്കോട്: മുത്തലാഖ് വിശ്വാസത്തിന്റെ ഭാഗമാണെന്നും നിരോധിക്കാന്‍ പാടില്ലെന്നും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പി.എം.സാദിഖലി.മുത്തലാഖ് വിഷയത്തില്‍ കൃത്യമായ അഭിപ്രായം പറയേണ്ടത് മത പണ്ഡിതരാണ്, രാഷ്ട്രീയ വിഷയമല്ലാത്തതിനാല്‍ വ്യക്തമായ അഭിപ്രായം പറയില്ല. മുത്തലാഖ് സ്ത്രീകള്‍ക്ക് എതിരല്ല.
ഈ ചൂണ്ടയില്‍ കൊത്തില്ലെന്ന പി.കെ.കുഞ്ഞാലിക്കുട്ടിയുടെ അതേ നിലപാടു തന്നെയാണ് മുത്തലാഖ് വിഷയത്തില്‍ യൂത്ത് ലീഗിനെന്നും അദ്ദേഹം പറഞ്ഞു.വിശ്വാസത്തിന്റെ കാര്യത്തില്‍ ഒഴുക്കിനൊപ്പം നീന്തുന്നതാണ് യൂത്ത് ലീഗിന്റെ രീതിയെന്നും ഒഴുക്കിനെതിരെ നീന്താന്‍ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.സലഫികള്‍ സമാധാന വാദികളാണെന്നും സലഫികളെ തീവ്രവാദികളായി കാണാന്‍ യൂത്ത് ലീഗ് തയാറല്ലെന്നും സാദിഖലി പറഞ്ഞു.
image courtesy: manorama
Post Your Comments