NewsIndia

കാശ്മീര്‍ സംഘര്‍ഷങ്ങളിലെ പാക് ഗൂഡാലോചന വെളിച്ചത്തു കൊണ്ടുവന്ന് എന്‍ഐഎ

ശ്രീനഗർ: കശ്മീര്‍ സംഘര്‍ഷത്തില്‍ പാക് സൈന്യത്തിന് നിര്‍ണായക പങ്കുണ്ടെന്ന് എന്‍ഐഎയുടെ വെളിപ്പെടുത്തൽ.ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് ബുർഹാൻ വാനി സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളില്‍ പാക് സൈന്യത്തിന് പങ്കുണ്ടെന്നാണ് എൻ ഐ എ യുടെ കണ്ടെത്തൽ.

കശ്മീര്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ പാകിസ്താന് പങ്കുണ്ടെന്ന് ഇന്ത്യ നേരത്തെ തന്നെ ആരോപിച്ചിരുന്നു. പാകിസ്താനില്‍ നിന്ന് കശ്മീരിലേക്ക് എത്തിയ ഹവാല പണത്തെക്കുറിച്ചുള്ള ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തലും ഇത് ശരിവെയ്ക്കുന്നതാണ്. ഹിസ്ബുള്‍ മുജാഹീദ്ദീന്‍, ലഷ്കര്‍ ഇ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകള്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഒരുക്കിയും ആയുധങ്ങള്‍ നല്‍കിയും കശ്മീരില്‍ സംഘര്‍ഷമുണ്ടാക്കുന്നതിന് പൂര്‍ണ്ണ പിന്തുണ നല്‍കിയത് പാക് സൈന്യമാണ്. കൂടാതെ കശ്മീരില്‍ സംഘര്‍ഷങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് പുറമേ സൈന്യത്തെ ആക്രമിക്കാനും സൈന്യത്തിനെതിരെ കല്ലെറിയാനും കശ്മീരിലെ ജനങ്ങളെ തെരുവിലിറക്കിയത് ലഷ്കര്‍ഇത്വയ്ബയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പദ്ധതികളായിരുന്നു.

എന്‍ഐഎ അറസ്റ്റ് ചെയ്ത ബഹാദൂര്‍ അലിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഹാഫിസ് സയീദ്, മരുമകന്‍ ഖാലിദ് വലീദ് എന്നിവര്‍ പാകിസ്താന്റെ പിന്തുണയോടെ കശ്മീരില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ദൗത്യത്തിന് നേതൃത്വം നല്‍കുന്നതായും പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ ആല്‍ഫ 3 എന്ന പേരില്‍ ഒരു കണ്‍ട്രോള്‍ റൂം ആരംഭിച്ചിരുന്നതായും വിവരം ലഭിച്ചിരുന്നു.എകെ 47 തോക്കുകള്‍, സ്ഫോടനവസ്തുക്കള്‍, വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ എന്നിങ്ങനെയുള്ള പാകിസ്താന്‍ നല്‍കിയ ഉപകരണങ്ങളാണ് അലിയില്‍ നിന്ന് എന്‍ഐഎ കണ്ടെടുത്തത്. 21 കാരനായ അലിയ്ക്ക് ജിപിഎസ് വഴി ഗ്രിഡ് റഫറന്‍സ് റൂട്ടുകളും സൈന്യം നല്‍കിയിട്ടുണ്ടായിരുന്നു.അലിയ്ക്കെതിരെ തയ്യാറാക്കിയ കുറ്റപത്ത്രില്‍ പാക് അധീന കശ്മീരില്‍ പാക് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഭീകര ക്യാമ്പുകളെക്കുറിച്ചും പരാമര്‍ശമുണ്ട്. നോര്‍ത്ത് കശ്മീര്‍ വഴി ഭീകരര്‍ക്ക് നുഴഞ്ഞുകയറുന്നതിന് നിര്‍ദ്ദേശം നല്‍കുകയും റൂട്ടുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നത് പാക് സൈന്യണെന്ന് എൻ.ഐ.എ വിശദമാക്കുന്നു.നേരത്തെ ജമാഅത്ത് ഉദ് ദവയുടെ ജിഹാദി ഫണ്ട് ശേഖരിക്കുന്ന ആളായി പ്രവര്‍ത്തിച്ചിട്ടുള്ള അലി പിന്നീട് ഫലാഹ് ഇന്‍സാനിയത്ത് ഫൗണ്ടേഷനിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013ന് ശേഷം ലഷ്കര്‍ ഇ ത്വയ്ബയുടെ മൂന്ന് പരിശീലന ക്യാമ്പുകളിലും അലി പങ്കെടുത്തിട്ടുണ്ടെന്നും അന്വേക്ഷണ സംഘം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button