Latest NewsNewsIndia

ശ്രീനഗറിന്​ സമീപം സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട്​ പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ശ്രീനഗറിന്​ സമീപം ദാന്‍മര്‍ മേഖലയില്‍ വെള്ളിയാഴ്ച രാവിലെ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട്​ പേര്‍ കൊല്ലപ്പെട്ടു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന്​ ജമ്മുകശ്​മീര്‍ പൊലീസും സി.ആര്‍.പി.എഫും സംയുക്​തമായിട്ടാണ് ഓപ്പറേഷനിൽ പങ്കെടുത്തത്.

Also Read:കാലിലെ വിരലിൽ മാസ്ക് തൂക്കിയിട്ടുകൊണ്ട് യോഗത്തിൽ പങ്കെടുത്ത് മന്ത്രി : ചിത്രം വൈറലാകുന്നു

ദാന്‍മറിലെ അല്‍മാഡര്‍ കോളനിയിലായിരുന്നു പോലീസിന്റെയും സി.ആര്‍.പി.എഫ് ന്റെയും നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ തിരച്ചില്‍ നടന്നത്. ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന്​ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്​ സംയുക്​തസേന മേഖല വളഞ്ഞു. കൂടുതല്‍ ഭീകരര്‍ക്കായി ഇപ്പോൾ സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്​​.

കഴിഞ്ഞ ദിവസങ്ങളില്‍ പുല്‍വാമയില്‍ സമാനമായ രീതിയില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു, മൂന്ന് സായുധര്‍ കൊല്ലപ്പെടുകയും ചെയ്തു.
ഇന്ന് അല്‍മ്ദര്‍ കോളനിയിലാണ് ആദ്യ വെടിപൊട്ടിയത്. പോലിസിനു പുറമെ സുരക്ഷാസേനയും ഏറ്റുമുട്ടലില്‍ പങ്കെടുക്കുന്നുണ്ടെന്ന് പോലിസ് ട്വീറ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button