ശ്രീനഗർ : ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സില്‍ ചെയര്‍മാനെ ഭീകരര്‍ വെടിവെച്ച് കൊന്നു. ജമ്മുകാഷ്മീരില്‍ . ഖാഗ് ബ്ലോക്ക് ഡെവലെപ്പ്മെന്റ് കൗണ്‍സില്‍ ചെയര്മാന് ഭൂപീന്ദര്‍ സിംഗിനെയാണ് കൊലപ്പെടുത്തിയത്. ബദഗാം ജില്ലയിലെ ദല്‍വാഷിലുള്ള വീടിന് സമീപത്തു വച്ച് ബുധനാഴ്ച രാത്രിയോടെ ആയിരുന്നു കൊലപാതകം.
രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ഭൂപിന്ദറിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. ഇവര്‍ ഇല്ലാത്ത സമയമായിരുന്നു സംഭവം. വീട്ടിലേക്കു പോകവേ സുരക്ഷാ ഉദ്യോഗസ്ഥരെ ഖാഗ് പോലീസ് സ്റ്റേഷനില്‍ അദ്ദേഹം ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വെടിയേറ്റത്. പോലീസില്‍ അറിയിക്കാതെയാണ് അദ്ദേഹം വീട്ടിലേക്ക് പോയതെന്ന് ജമ്മുകാഷ്മീര്‍ പോലീസ് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments