ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ പരിസ്ഥിതി നിയമങ്ങളില്‍ വെള്ളം ചേര്‍ത്തതാണ് ഡല്‍ഹിയിലെ നിലവിലെ അന്തരീക്ഷ മലിനീകരണത്തിനു കാരണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.പൊതുജനാരോഗ്യം ആവശ്യപ്പെടുന്നത് പുരോഗമനപരമായ നിയമങ്ങളും അവയുടെ നടപ്പിലാക്കലുകളുമാണ്.എന്നാല്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി ഇതിനു വിപരീതമായ കാര്യങ്ങള്‍ക്കാണ് നാം സാക്ഷ്യംവഹിക്കുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
ഡല്‍ഹിയുടെ അനുഭവം രാജ്യത്തിനുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു. അതെ സമയം മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഏതാനും ദിവസത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും നിര്‍ദ്ദേശം നല്‍കി.ആശുപത്രികളും മറ്റ് അടിയന്തര ആവശ്യങ്ങളുള്ള സ്ഥലങ്ങളും ഒഴികെ മറ്റിടങ്ങളില്‍ വരുന്ന പത്ത് ദിവസത്തേക്ക് ഡീസല്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.
ഈ ദിവസങ്ങളില്‍ ഡീസല്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന കോളനികള്‍ക്ക് സര്‍ക്കാര്‍ വൈദ്യുതി നല്‍കും.തലസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ കൊണ്ടുവന്നേക്കുമെന്നും സൂചനയുണ്ട്.കഴിഞ്ഞ പതിനേഴ് വര്‍ഷത്തിനിടെയുണ്ടായ കടുത്ത വായുമലിനീകരണമാണ് ഡല്‍ഹി ഇപ്പോള്‍ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത്.
Post Your Comments