IndiaNewsInternational

ബംഗ്ളാദേശ് ഹിന്ദു വിരുദ്ധ കലാപം : വിഷയത്തിൽ ഇടപെട്ട് സുഷമാ സ്വരാജ്

ന്യൂഡൽഹി : ബംഗ്ളാദേശിലെ ഹിന്ദു വിരുദ്ധ കലാപത്തിൽ ഹിന്ദു സമൂഹത്തിന്റെ സുരക്ഷയിലും സംരക്ഷണത്തിലും ഇന്ത്യ ആശങ്ക അറിയിച്ചു.വിഷയത്തിൽ ഷേഖ് ഹസീന സർക്കാരുമായി ഉടൻ ബന്ധപ്പെടാൻ ബംഗ്ളാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണറോട് സുഷമ സ്വരാജ് ആണ് ആവശ്യപ്പെട്ടത് .

ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ഹിന്ദു വിരുദ്ധ കലാപത്തിൽ നിരവധി ക്ഷേത്രങ്ങളും വീടുകളും തകർക്കപ്പെട്ട സാഹചര്യത്തിലാണ് വിഷയത്തിൽ ഭാരതം ഇടപെട്ടത്.കലാപം രൂക്ഷമായ സാഹചര്യത്തൽ ഹിന്ദുക്കൾ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. ഇതുവരെ അന്‍പതോളം കലാപകാരികളെ അറസ്റ്റ് ചെയ്തതതായി ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button