ശ്രീനഗർ:പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയിൽ ചേർന്ന മകൻ അമ്മയുടെ വാക്കുകൾ അനുസരിച്ചു സൈന്യത്തിനു മുന്നിൽ കീഴടങ്ങി.കശ്മീരിലെ സോപോറിലെ ഒരു വീട്ടിൽ ഭീകരരുണ്ടെന്ന വിവരത്തെത്തുടർന്ന് പട്ടാളം വീടു വളയുകയായിരിന്നു.വീട്ടിൽ ഉണ്ടായിരുന്ന ഉമഖ് ഖാലിദ് മിർ എന്ന യുവാവാവിനോട് സൈനിക ഉദ്യോഗസ്ഥർ കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് സൈനിക ഉദ്യോഗസ്ഥർ കുടുംബാംഗങ്ങളെ കാര്യം ധരിപ്പിക്കുകയായിരിന്നു.
വീട്ടിലെത്തിയ സമീറിന്റെ മാതാവ് ഏറെ നേരം മകനോടു സംസാരിച്ചു. ഒടുവിൽ അമ്മയുടെ വാക്കുകൾക്കു മുന്നിൽ സമീർ ആയുധങ്ങൾ വച്ചു കീഴടങ്ങുകയായിരുന്നു. എകെ 47 തോക്ക്, തിരകൾ, റേഡിയോ സെറ്റ് എന്നിവ സമീറിൽനിന്നു പിടിച്ചെടുത്തിട്ടുണ്ട്. രക്തച്ചൊരിച്ചിലില്ലാതെ സ്നേഹമാർഗത്തിലൂടെ ഭീകരനെ കീഴ്പ്പെടുത്തിയ സൈന്യത്തെയും മാതാവിനെയും കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അനുമോദിച്ചു. ‘ യുവാക്കളെ നമ്മൾ ചേർത്തുപിടിക്കുകയാണു വേണ്ടത്. ആക്രമിച്ചു കീഴ്പ്പെടുത്തുന്നതിന് പകരം അവരെ അവരുടെ വീടുകളിലേക്കു തിരികെയെത്തിക്കാൻ ശ്രമിക്കണമെന്നും മെഹ്ബൂബ മുഫ്തി പറയുകയുണ്ടായി.
Post Your Comments