ശ്രീനഗർ: അതിർത്തിയിൽ ഇന്ത്യൻ സൈന്യം പാകിസ്ഥാനുമേൽ നിരന്തരം കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ടിരിക്കുകയാണ് .പാക് സൈന്യത്തിനുമേലുള്ള ഇന്ത്യയുടെ തിരിച്ചടിക്ക് സൈന്യത്തിന് മുതൽകൂട്ടാകുന്നത് അത്യാധുനിക ആയുധങ്ങളാണ്.ഇതിനു തെളിവാണ് ഇന്ത്യൻ സൈനികനെ തലയറുത്തു കൊന്നതിനു പകരമായി ഒക്ടോബർ 29ന് ഇന്ത്യ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചത്.ഇന്ത്യൻ നിർമിത അത്യാധുനിക പീരങ്കികൾ ഉപയോഗിച്ചായിരുന്നു സൈന്യത്തിന്റെ ഈ ആക്രമണം നടന്നത്.ഇന്ത്യൻ സേനയുടെ പീരങ്കി ആക്രമണത്തിൽ നാലോളം പാക്ക് പോസ്റ്റുകൾ കത്തിയമർന്നിരിന്നു.അതിർത്തിയിൽ പീരങ്കിപടയുടെ ശക്‌തമായ ആക്രമണം നടന്നതായി ആദ്യമായാണ് സർക്കാർ സ്ഥിതീകരണം. വരുന്നത്. 2003 വെടിനിർത്തൽ കരാറിനു ശേഷം ആദ്യമായാണ് അതിർത്തിയിൽ പീരങ്കി പടയുടെ ആക്രമണം നടക്കുന്നത്.
അതിർത്തിയിലെ ശക്തമായ ആക്രമണത്തെ നേരിടാൻ ഏറ്റവും മികച്ച ആയുധം പീരങ്കി തന്നെയാണെന്ന് സൈന്യവും ശരിവയ്ക്കുന്നു.കാർഗിലിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വിജയം നേടാൻ സഹായിച്ചത് ബോഫേഴ്സ് പീരങ്കികളായിരുന്നു.ദേശി ബോഫോഴ്‌സ്’ എന്ന ആദ്യത്തെ ധനുഷ് പീരങ്കി തോക്ക് അടുത്തിടെ കരസേനയുടെ ഭാഗമാക്കിയിരുന്നു. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് പുതിയ പരിഷ്കരിച്ച ധനുഷ് പീരങ്കികള്‍ സൈന്യത്തിന്റെ ഭാഗമാകുന്നത് എന്നൊരു പ്രത്യേകതകൂടി ഇതിനുണ്ട്.അതിർത്തിയിൽ ശത്രുക്കളെ തുരത്താൻ ധനുഷ് പീരങ്കികൾ വലിയൊരു മുതൽക്കൂട്ടാണ്.
കൊല്‍ക്കത്ത ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡാണ് ധനുഷ് പീരങ്കി തോക്കുകൾ നിർമിക്കുന്നത്.38 കിലോമീറ്റര്‍ വരെയുള്ള പ്രദേശങ്ങളിൽ ആക്രമിക്കാനുള്ള ശേഷി ഇതിനുണ്ട്.നിലവിൽ അതിർത്തി സേനക്ക് പീരങ്കി തോക്കുകളുടെ ദൗര്‍ലഭ്യമുണ്ട്. എന്നാൽ ഇത് മൂന്നു വര്‍ഷത്തിനുള്ളില്‍ പരിഹരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.2020 ൽ 414 ധനുഷ് പീരങ്കികൾ സേനയുടെ ഭാഗമാകുമെന്നാണ് വിലയിരുത്തൽ.
Post Your Comments