Kerala

സി.പി.എം നേതാവിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍

കൊച്ചി വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും സി.പി.എം കളമശേരി ഏരിയാ സെക്രട്ടറിയുമായ സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ കോടതിയില്‍. സക്കീർ ഹുസൈനു മുൻകൂർ ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട സര്‍ക്കാര്‍ സക്കീറിനെതിരെ 16 കേസുകൾ ഉണ്ടെന്നും രാഷ്ട്രീയ കേസുകൾ കുറവാണെന്നും എറണാകുളം മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. വാദം പൂര്‍ത്തിയായ ഹർജിയിൽ കോടതി നാളെ വിധി പറയും.

തനിക്കെതിരെയുള്ള പരാതിയിൽ തട്ടിക്കൊണ്ടുപോകലും ഭീഷണിപ്പെടുത്തലും ഇല്ലെന്നാണ് സക്കീര്‍ ജാമ്യഹര്‍ജിയില്‍ അവകാശപ്പെട്ടിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button