International

കശ്മീര്‍ വിഷയം ഉയര്‍ത്തി വീണ്ടും പാക് പ്രകോപനം

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയം വീണ്ടും ഉയര്‍ത്തി പാകിസ്ഥാന്‍ രംഗത്ത്. ഐക്യരാഷ്്ട്ര സംഘടനയിലാണ് പാക്കിസ്ഥാന്‍ വീണ്ടും കശ്മീര്‍ പ്രശ്‌നം ഉയര്‍ത്തിയത്. വിഷയത്തില്‍ ജനഹിത പരിശോധന നടത്തണമെന്നാണ് ആവശ്യം. കശ്മീരില്‍ സുതാര്യവും പക്ഷപാതിത്വരഹിതവുമായ ജനഹിത പരിശോധന നടത്തുന്നതിനുള്ള സാഹചര്യമൊരുക്കി തരണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു.

യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ രാജ്യങ്ങളുടെ സ്ഥാനപതികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാക്ക് പ്രധാനമന്ത്രിയുടെ വിദേശകാര്യ സ്‌പെഷല്‍ അസിസ്റ്റന്റ് സയ്യിദ് താരിഖ് ഫത്തേമിയാണ് ഈ ആവശ്യം ഉന്നയിച്ചത്. ചൈന, ഫ്രാന്‍സ്, റഷ്യ, യുകെ, യുഎസ് എന്നിവയാണ് യുഎന്‍ രക്ഷാസമിയിലെ സ്ഥിരാംഗങ്ങള്‍.

കശ്മീരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് യുഎന്‍ രക്ഷാസമിയ്ക്കു മുന്നില്‍ വീണ്ടും കശ്മീര്‍ വിഷയം ഉന്നയിച്ചതെന്ന് പാക് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം സ്ഥിരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതും ചര്‍ച്ചാവിഷയമായി. പാക്കിസ്ഥാനെ ലക്ഷ്യമിട്ട് ഇന്ത്യ ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി.

സ്വയം തീരുമാനമെടുക്കുന്നതിനുള്ള അവകാശമുള്‍പ്പെടെ തങ്ങളുടെ മൗലികാവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിന്റെ പേരില്‍ കശ്മീരിലെ ജനങ്ങള്‍ കൊടും പീഢനങ്ങളാണ് ഏറ്റവാങ്ങുന്നതെന്ന് സയ്യിദ് താരിഖ് ഫത്തേമി യുഎന്‍ രക്ഷാസമിതി സ്ഥിരാംഗങ്ങളെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button