ശ്രീനഗർ: സെെന്യത്തിനു നേരെയുള്ള കല്ലേറ് പ്രതിരോധിക്കാൻ വേണ്ടി മനുഷ്യകവചമാക്കിയ വ്യക്തിക്ക് നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. ജമ്മു കാശ്മീരിലാണ് സെെന്യം ഫാറൂഖ് അഹമ്മദ് ദറിനെ മനുഷ്യകവചമാക്കി ഉപയോഗിച്ചത്. ഫാറൂഖിനു 10 ലക്ഷം രൂപ സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകാനാണ് കമ്മീഷൻ ഉത്തരവിട്ടത്. സെെന്യം തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ല. അതിനാൽ സെെന്യത്തിനു നിർദേശം നൽകാൻ കഴിയില്ലെന്നും മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ബിലാൽ നസ്കി അറിയിച്ചു.
സെെന്യത്തിനു നേരെയുള്ള കല്ലേറ് പ്രതിരോധിക്കാനാണ് സേന ഫാറൂഖ് അഹമ്മദ് ദറിനെ ജീപ്പിനു മുന്നിൽ കെട്ടിവച്ചത്. സംഭവത്തെ സെെന്യം ന്യായീകരിച്ചിരുന്നു.
Post Your Comments