Latest NewsIndia

പോയ വര്‍ഷം കാശ്മീരില്‍ നൂറോളം യുവാക്കള്‍ വിവിധ തീവ്രവാദസംഘടനകളില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ശ്രീനഗര്‍: സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം 95 ലേറെ യുവാക്കള്‍ വിവിധ തീവ്രവാദ സംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി പോലീസ് റിപ്പോര്‍ട്ട്. കാശ്മീരില്‍ അടുത്തിടെ നടന്ന തീവ്രവാദി ആക്രമണങ്ങള്‍ ഇവരുട പിന്തുണയോടെയാണ് നടന്നതെന്നും സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തി പോലീസ് അറിയിച്ചു. യുവാക്കളെ ആകര്‍ഷിക്കാന്‍ സംസ്ഥാനവ്യാപകമായി ഇത്തരം സംഘടനകള്‍ വലവിരിച്ചിരിക്കുയാണ്. ലഹരിപദാര്‍ത്ഥങ്ങളും മറ്റ് വാഗ്ദാനങ്ങളും നല്‍കിയാണ് ഇവരെ സംഘടനകളിലേക്ക് ആകര്‍ഷിക്കുന്നതെന്നും പോലീസ് പറയുന്നു.

ഇതുവരെ സംസ്ഥാനത്ത് ഇരുന്നൂറിലേറെ യുവാക്കള്‍ ഇവരുടെ ചതിക്കുഴികളില്‍ അകപ്പെട്ട് പ്രവ്രര്‍ത്തിക്കുന്നുണ്ട്. എന്നല്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച് വരുന്ന തീവ്രവാദ വിരുദ്ധ നടപടികളുടെ ഫലമായാണ് യുവാക്കളുടെ വലിയൊരു ഒഴുക്ക് ഉണ്ടാകാത്തതെന്നും റേിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരെ ഉപയോഗിച്ച് തീവ്രവാദ സംഘടനകള്‍ നടത്തുന്ന ആക്രമണത്തില്‍ നിരവധി ജവാമാര്‍ക്ക് പരുക്കേറ്റതായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button