Latest NewsIndiaNews

കാശ്‌മീർ ജയിലിൽ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത് പാക് പതാകയും മൊബൈലുകളും

ശ്രീനഗര്‍: ശ്രീനഗര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ തെരച്ചിലിൽ രണ്ട് ഡസനോളം മൊബൈല്‍ ഫോണുകളും ജിഹാദി സാഹിത്യങ്ങളും പാകിസ്ഥാന്‍ പതാകയും കണ്ടെത്തി. 25 മൊബൈല്‍ ഫോണ്‍, സിം കാര്‍ഡുകള്‍, അഞ്ച് എസ്.ഡി കാര്‍ഡ്, അഞ്ച് പെന്‍ ഡ്രൈവ്, ഒരു ഐ പോഡ്, തീവ്രവാദ ആശയങ്ങള്‍ അടങ്ങിയ ചില രേഖകള്‍ എന്നിവയാണ് കണ്ടെത്തിയിരിക്കുന്നത്.

Read Also: അനാഥ കുട്ടികളുടെ വിശപ്പകറ്റാന്‍ ഒരു റസ്റ്റോറന്റ്‌

ജമ്മു കാശ്മീര്‍ പൊലീസ്, സി.ആര്‍.പി.എഫ്, എന്‍.എസ്.ജി തുടങ്ങിയവരുടെ സഹായത്തോടെ എന്‍.ഐ.എയുടെ 20 സംഘങ്ങളാണ് തെരച്ചിൽ നടത്തിയത്. മെറ്റല്‍ ഡിറ്റക്ടര്‍, ഡ്രോണ്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ ജയിലിനകത്ത് വിശദമായ പരിശോധനയാണ് നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button