കുവൈറ്റിൽ കഴിഞ്ഞ 20 വർഷത്തിനിടയിൽ നാടുകടത്തിയ വിദേശികളുടെ കണക്ക് പുറത്ത്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെയുള്ള 10 ലക്ഷത്തിലേറെപ്പേരെയാണ് വിവിധകാരണങ്ങളാൽ നാടുകടത്തിയത്. ഇതിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ 50 ശതമാനവും ബാക്കി ഈജിപ്ത്,സിറിയ തുടങ്ങിയ അറബ് വംശജരുമാണ്.
മദ്യം-മയക്ക് മരുന്ന്,പിടിച്ച്പറി,ബലാല്‍സംഗം,തട്ടികൊണ്ടുപോകല്‍ തുടങ്ങി വിവിധതരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ, താമസ-കുടിയേറ്റ നിയമ ലംഘകർ, ശിക്ഷാകാലാവധി കഴിഞ്ഞ് കോടതി ഉത്തരവ് മൂലം പുറത്താക്കപ്പെട്ടവർ എന്നിവരാണുള്ളത്. ഈ വർഷം തന്നെ 10 മാസത്തിനുള്ളിൽ 1378 റെയ്ഡുകളാണ് നടത്തിയിട്ടുള്ളത്. ഇതിൽ ഒളിച്ചോട്ട കേസുകള്‍ ഉള്‍പ്പെടെയുള്ള ലംഘനങ്ങളുടെ പേരില്‍ പിടിയിലായവരെയും സ്‌പോണ്‍സര്‍ മാറി ജോലി ചെയതവരെയും നാട് കടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ താമസ വിഭാഗം വകുപ്പിന്റെ ഡയറക്ടര്‍ ജനറല്‍ തലാല്‍ മറാഫി അറിയിച്ചിട്ടുണ്ട്.
Post Your Comments