ഇസ്ലാമബാദ്: അഫ്ഗാൻ മൊണാലിസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് പാക് വിദേശകാര്യ മന്ത്രാലയം. 1984 കാലഘട്ടത്തെ അഫ്ഗാനിലെ അഭയാർത്ഥി പ്രശ്നം ഒറ്റ നോട്ടത്തിലുടെ ലോകത്തെ അറിയിച്ച യുവതിയാണ് അഫ്ഗാൻ മൊണാലിസയെന്നറിയപ്പെടുന്ന സുബ്രത് ഗുല. പോലിസ് കസ്റ്റഡിയിൽ ആയിരുന്ന ഗുല നിലത്തു വീണാണ് പരിക്കേറ്റത്.
സുബ്രത ഗുല എന്ന സ്ത്രീയെ ലോകം ശ്രദ്ധിക്കാൻ തുടങ്ങിയത് 1984ൽ നാഷണൽ ജിയോഗ്രഫിയിൽ മുഖചിത്രമായി വന്നതോടെയാണ്. അന്നത്തെ അഫ്ഗാന്റെ ദയനീയ മുഖം പച്ചക്കണ്ണുള്ള അഫ്ഗാൻ സ്ത്രീയിലൂടെ ലോകം മനസിലാക്കി. എന്നാൽ സുബ്രത് ഗുലയെ കഴിഞ്ഞ ദിവസം വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാകിസ്ഥാൻ കോടതി ഗുലയ്ക്ക് ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുബ്രത് ഗുല ഇപ്പോൾ പെഷവാറിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് മന്ത്രിസഭാ വക്താവ് നഫീസ് സക്കറിയ പറഞ്ഞു.
Post Your Comments