KeralaNews

ഭക്ഷ്യസുരക്ഷ കമ്മിഷണർ സ്ഥാനത്തുനിന്ന് ടി.വി. അനുപമയെ മാറ്റി

തിരുവനന്തപുരം: ടി.വി അനുപമയെ ഭക്ഷ്യസുരക്ഷാകമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റി. പകരം നവജ്യോത് ഖോസസ്ഥാനമേൽക്കും. അതേസമയം സോഷ്യല്‍ ജസ്റ്റിസ് ഡയറക്ടറായി ടി.വി അനുപമ തുടരും. വിമുക്തി പ്രോജക്ടിന്റെ ചുമതലയും ഇവർ ഏറ്റെടുക്കും. മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഐടി മിഷന്‍ ഡയറക്ടറായി ശ്രീറാം സാംബശിവ റാവുവിനെയും സിവിൽ സപ്ളൈസ് വകുപ്പ് ഡയറക്ടറായി വി. രതീശനെയും പഞ്ചായത്ത് ഡയറക്ടറായി പി. ബാലകിരണിനെയും സിവില്‍ സപ്ലൈസ് കമ്മീഷണറായി മിനി ആന്റണിയെയും നിയമിച്ചിട്ടുണ്ട്.

കൂടാതെ കണ്ണൂര്‍ പുഴാതി വില്ലേജില്‍ രാജേന്ദ്രനഗര്‍ കോളനിക്കുസമീപം സ്ഫോടനത്തിനിരയായവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം നൽകാനും സര്‍ക്കാര്‍ ആരംഭിച്ച ഐ.ടി.ഐകളില്‍ 29 പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി . കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കായി രൂപംനല്‍കിയ കാര്‍ഷിക വികസന സമിതികള്‍ പുനരുജ്ജീവിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button