Latest NewsKerala

അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി നിരന്തരം ഫോണ്‍ വിളികള്‍, സഹികെട്ടപ്പോള്‍ കളക്ടര്‍ തന്നെ രംഗത്തെത്തി

മഴക്കാലമായതിനാല്‍ അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കളക്ടറിലേക്ക് വിളിക്കുന്നത് നിരവധിപേര്‍. ഒടുവില്‍ സഹികെട്ടപ്പോള്‍ കലക്ട്രേറ്റിലേക്കു വിളിക്കുന്നവരോട് ഫേസ്ബുക്കിലൂടെ അപേക്ഷയുമായി തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ അനുപമ ഐഎഎസ് തന്നെ രംഗത്തെത്തി. പ്രിയ സഹോദരീ സഹോദരന്‍മാരെ എന്നഭിസംബോധന ചെയ്തു കൊണ്ട് തന്റെ പഴയപോസ്റ്റ് വീണ്ടും ഷെയര്‍ ചെയ്യുകയായിരുന്നു കലക്ടര്‍.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ,

മഴ കാരണം അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഫോണ്‍ കോളുകളാണ് കലക്‌ട്രേറ്റിലേക്കെത്തുന്നത്. അവധി പ്രഖ്യാപിക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്, അതുണ്ടെങ്കില്‍ തീര്‍ച്ചയായും അവധി പ്രഖ്യാപിക്കും. നിങ്ങളെ അപകടത്തിലാക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല.

പക്ഷേ ഇത്തരം ആവശ്യങ്ങള്‍ക്കായി നിരന്തരമുള്ള കോളുകള്‍ വരുന്നത് മൂലം വളരെ ഗൗരവമേറിയ വിഷയങ്ങള്‍ അറിയിക്കാന്‍ മറ്റുള്ളവര്‍ക്ക് അവസരം നഷ്ടപ്പെടുകയാണ്. കാണാതായ ആളുകളെക്കുറിച്ചോ മഴക്കാല അപകടങ്ങളെക്കുറിച്ചോ ഉള്ള കോളുകള്‍ ഞങ്ങളിലേക്കെത്താതെ പോകുന്നു.

ബുദ്ധിമുട്ടുണ്ടാകുമ്ബോള്‍ ഞങ്ങളെ വിളിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ട്. സ്വാതന്ത്ര്യത്തിനൊപ്പം ഉത്തരവാദിത്തവും ഉണ്ടെന്ന് ഓര്‍മ്മിക്കുക. മഴക്കെടുതി മൂലം അപകടത്തില്‍പ്പെട്ട ഒരാളുടെ 30 സെക്കന്‍ഡ് പോലും വിലപ്പെട്ടതാണ്. അതുകൊണ്ട് ഇനി അവധിക്ക് വേണ്ടി വിളിക്കുമ്ബോള്‍, അടിയന്തര സഹായം ആവശ്യമുള്ളവര്‍ക്ക് തടസ്സമാകാതിരിക്കാന്‍ ഉത്തരവാദിത്തമുള്ളവരായിരിക്കണം.

https://www.facebook.com/anupamaias/posts/334280680573969

shortlink

Related Articles

Post Your Comments

Related Articles


Back to top button