തിരുവനന്തപുരം: കോഴിക്കോട് കളക്ടർ സ്ഥാനത്തു നിന്ന് മാറ്റിയ എൻ.പ്രശാന്ത്, മുൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർ ടി.വി.അനുപമ എന്നിവർക്ക് വിജിലൻസിന്റെ അഴിമതി വിരുദ്ധപരിശീലനക്‌ളാസിന്റെ ചുമതല. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇരുവരേയും ഈ പദ്ധതിയുടെ തലപ്പത്തേക്ക് നിർദ്ദേശിച്ചത്. ഓരോവർഷവും 32,000 ജീവനക്കാർക്ക് പരിശീലനം നൽകാനാണ് പദ്ധതിയുടെ ലക്ഷ്യം. പ്രശാന്തിനേയും അനുപമയേയും പോലുള്ളവരെ ഇതിലേക്ക് നിയോഗിക്കുമ്പോൾ പദ്ധതി കൂടുതൽ ലക്ഷ്യം കാണുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
പദ്ധതിയുടെ ഉദ്ഘാടനം 27ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് സദ്ഭരണ പരിശീലനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്. തിരുവനന്തപുരത്ത് ഐ.എം.ജിയിലോ സർക്കാരിന്റെ 26 ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലോ ആയിരിക്കും ഒരാഴ്ചത്തെ പരിശീലനം. ഇതിനായി വിജിലൻസ് എസ്‌പിയുടെ നേതൃത്വത്തിൽ ട്രെയിനിങ് വിഭാഗം ആരംഭിക്കും.
Post Your Comments