
തൃശ്ശൂര്‍: മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം കിംഗിലെ സീന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു കലക്ടര്‍ അനുപമയുടെ തൃശ്ശൂരിലേക്കുള്ള ചുവട് വയ്പ്പ്. സംഘര്‍ഷാവസ്ഥയിലായിരിക്കുന്ന തീരദേശവാസികളെ ശാന്തരാക്കിക്കൊണ്ടായിരുന്നു അനുപമ തൃശൂരിന്റെ മനസില്‍ കയറിക്കൂടിയത്. സംഭവ സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ മുന്‍പ് കിണഞ്ഞ് പരിശ്രമിച്ചിട്ടും ഇത് സാധിച്ചിരുന്നില്ല. പക്ഷെ അനുപമയുടെ പക്വതയോടു കൂടിയ സമീപനം ജനങ്ങളെ ശാന്തരാക്കി. കൊടുങ്ങല്ലൂരില്‍ തീരദേശവാസികളുടെ പ്രശ്‌നം പരിഹരിക്കുന്നതിനായി നടക്കുന്ന ഉപരോധമായിരുന്നു അനുപമയ്ക്ക് തൃശ്ശൂരിലുള്ള ആദ്യ വെല്ലുവിളി.
പോലീസും റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സാധിക്കാത്തതാണ് അനുപമയ്ക്ക് സാധിച്ചത്. കാറില്‍ നിന്നിറങ്ങിയ അനുപമയെ കയ്യടിയോടെ ജനം സ്വീകരിച്ചു. സാധാരണ ഗതിയില്‍ എല്ലാവരും ഉപയോഗിക്കുന്ന പരിഹരിക്കാം എന്ന പല്ലവി അനുപമ ഉപയോഗിച്ചില്ല. പകരം പരമാവധി ശ്രമിക്കാം എന്ന ഉറപ്പാണ് നല്‍കിയത്. അതില്‍ ആത്മാര്‍ഥതയുടെ അംശം പ്രകാശിച്ച് തന്നെ നിന്നിരുന്നു. ഏറിയാട് ചന്തക്കടപ്പുറത്ത് എത്തി കാര്യങ്ങള്‍ വിലയിരുത്തിയ അനുപമ കടല്‍ ഭിത്തി, തടയിണ എന്നിവയുടെ നിര്‍മ്മാണം വേഗത്തിലാക്കാമെന്ന ഉറപ്പും നല്‍കി. പ്രശ്‌നങ്ങള്‍ പരിഹരിക്കാം എന്ന ഉറപ്പ് ലഭിച്ചതോടെ മുദ്രാവാക്യം വിളിച്ചിരുന്ന സമരക്കാര്‍ അഭിവാദ്യങ്ങളോടെയും നിറ കയ്യടിയോടെയും കലക്ടറെ യാത്രയാക്കുകയായിരുന്നു.
Post Your Comments