അയർലൻഡ്: വാർത്താ ചാലിൽ കാലാവസ്ഥാ റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെ അവതാരകയെ ഇടിമിന്നലേറ്റ് കാണാതായി.കാലാവസ്ഥ റിപ്പോർട്ട് അവതരിപ്പിക്കുമ്പോൾ അവതാരകക്ക് ലൈവ് ആയിട്ട് ഇടിമിന്നലേൽക്കുകയായിരിന്നു.തുടർന്ന് ഒരു പുകമറയായി അവതാരകയെ കാണാതാവുകയും ചെയ്തു.
അയർലണ്ടിലെ ടി ജി ഫോർ ചാനലിലെ കെയ്റ്റ്‌ലിൻ നിക് എന്ന വാർത്താ അവതാരകയാണ് മിന്നലേറ്റ് വീണതും ഉടൻ തന്നെ അപ്രത്യക്ഷമായതും.ഇതേ തുടർന്ന് സംഭവം ലൈവ് ആയി കണ്ടുകൊണ്ടിരുന്ന പ്രേക്ഷകർ ചാനലിൽ വിളിച്ച് കാര്യങ്ങൾ തിരക്കാൻ തുടങ്ങി കെയ്‌റ്റിലിന് എന്തു പറ്റിയെന്നായിരുന്നു എല്ലാവര്ക്കും അറിയേണ്ടിയിരുന്നത്.ഒടുവിൽ ആ സത്യം ചാനൽ വെളിപ്പെടുത്തി.ഹാലോവീൻ ദിനത്തിൽ ചാനൽ ഒരുക്കിയ ഒരു നാടകമായിരുന്നു ഈ സംഭവം.എന്നാൽ മിന്നലേറ്റ ശേഷം നിക്കിനെ കാണാനില്ലെന്ന് പറഞ്ഞ് ചാനൽ വീണ്ടും നാടകീയത സൃഷിടിക്കുകയായിരിന്നു.
Post Your Comments