അയര്‍ലന്‍ഡ്: അയര്‍ലന്‍ഡില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ മലയാളികളെ ഞെട്ടിക്കുന്നു. രാജ്യത്ത് ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ രീതിയില്‍ ആക്രമിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി ഇന്ത്യക്കാരാണ് അയര്‍ലന്‍ഡില്‍ ആരോഗ്യരംഗത്ത് സേവനമനുഷ്ഠിക്കുന്നത്. ഈ വാര്‍ത്ത പുറത്തുവന്നതോടെ മലയാളികള്‍ ആശങ്കയിലാണ്.
2020ലെ കോവിഡ് മഹാമാരിക്കാലത്ത് ഈ ആക്രമണത്തിന്റെ തോത് ഉയര്‍ന്നതായും കണക്കുകളില്‍ വ്യക്തമാണ്. കൂടുതലായി ജനങ്ങള്‍ ആശുപത്രികളെ ഈ കാലഘട്ടത്തില്‍ ആശ്രയിച്ചതാണ് ആക്രമണങ്ങളുടെ എണ്ണം കൂടാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ആശുപത്രികളില്‍ സമയത്ത് ചികിത്സ കിട്ടാത്തതും, നീണ്ട ക്യൂവില്‍ പലപ്പോഴും നില്‍ക്കേണ്ടി വരുന്നതുമൊക്കെ ആശുപത്രിയിലെത്തുന്നവരെ പ്രകോപിതരാക്കാറുണ്ട്. ഇതാണ് പലപ്പോഴും ആക്രമണത്തിന് ഇടയാക്കുന്നത്. ഹെല്‍ത്ത് സപ്പോര്‍ട്ട് സ്റ്റാഫുകള്‍, നഴ്‌സുമാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, ഹൗസ് കീപ്പിങ് സ്റ്റാഫ്, തുടങ്ങി ആരോഗ്യമേഖലയിലെ വിവിധ ജോലികള്‍ ചെയ്യുന്നവര്‍ അതിക്രമത്തിന് ഇരയാകാറുണ്ട്. ഇതില്‍ ശാരീരികാക്രമണം, അസഭ്യവര്‍ഷം, ലൈംഗികാതിക്രമം എന്നിവയും ഉണ്ടാകുന്നു.
2020ല്‍ മാത്രം 4,636 ആക്രമണങ്ങള്‍ ഉണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ 97 ശതമാനവും നഴ്‌സുമാരാണ് ആക്രമണത്തിന് ഇരയാകുന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.
Post Your Comments