കുട്ടികളുടെ സ്വകാര്യത ലംഘിച്ചതിനെ തുടർന്ന് ഇൻസ്റ്റഗ്രാമിനെതിരെ കടുത്ത നടപടി സ്വീകരിച്ച് അയർലൻഡ്. ഇൻസ്റ്റഗ്രാം കൗമാരപ്രായത്തിലുള്ള കുട്ടികളിൽ തെറ്റായ സ്വാധീനം ചെലുത്തുന്നതുമായി ബന്ധപ്പെട്ട് വ്യാപക പരാതികൾ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അയർലൻഡ് ഇൻസ്റ്റഗ്രാമിനെതിരെ കോടികൾ പിഴ ചുമത്തിയത്.
റിപ്പോർട്ടുകൾ പ്രകാരം, ഇൻസ്റ്റഗ്രാം 405 മില്യൺ യൂറോ അതായത്, 32,000 കോടിയിലധികം രൂപയാണ് പിഴ അടയ്ക്കേണ്ടത്. ഇമെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ ഇൻസ്റ്റഗ്രാമിൽ പ്രസിദ്ധീകരിച്ചതോടെ കുട്ടികളുടെ സ്വകാര്യത ലംഘിച്ചുവെന്നാണ് ആരോപണം. ഇതിനെ തുടർന്നാണ് ഐറിഷ് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ കടുത്ത നടപടി സ്വീകരിച്ചത്. കൂടാതെ, ഐറിഷ് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ പിഴ ചുമത്തുന്ന മൂന്നാമത്തെ മെറ്റ കമ്പനി കൂടിയാണ് ഇൻസ്റ്റഗ്രാം. അതേസമയം, പിഴ ചുമത്തിയ നടപടിക്കെതിരെ അപ്പീൽ നൽകാൻ ഇൻസ്റ്റാഗ്രാം പദ്ധതിയിടുന്നുണ്ട്.
Also Read: തിരുവോണം വെള്ളത്തിലാകുമോ? വരും മണിക്കൂറുകളിൽ കനത്ത മഴയെന്ന് മുന്നറിയിപ്പ്
Post Your Comments