ചൈന : ചൈന സ്വദേശിയായ കാവോ യിന്‍പെന്‍ഗ് എന്ന എട്ടുവയസ്സുകാന്‍ തന്റെ ഭാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. രണ്ടു മാസത്തിനുള്ളില്‍ 11 കിലോയാണ് വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ ഒരു എട്ടുവയസ്സുകാരന്‍ ഇത്രയും കിലോ വര്‍ദ്ധിപ്പിച്ചത് എന്തിനാണെന്നറിയുമ്പോഴാണ് ആരുടെയും കണ്ണുകള്‍ നിറഞ്ഞു പോകുന്നത്. അച്ഛന്റെ ബോണ്‍ മാരോ മാറ്റിവയ്ക്കുന്നതിനു വേണ്ടിയുള്ള ശസ്ത്രക്രിയയ്ക്ക് ഡോണര്‍ ആണ് ഈ മകന്‍. രണ്ടുമാസം കൊണ്ട് ശരീരഭാരം പതിനോന്നുകിലോയാണ് ഈ ബാലന്‍ കൂട്ടിയത്.
ഈ വര്‍ഷം ആദ്യമാണ് കാവോയുടെ അച്ഛനു ലൂകീമിയ ആണെന്ന് കണ്ടെത്തുന്നത്. സ്റ്റെം സെല്‍ മാറ്റിവയ്ക്കലാണ് ജീവന്‍ രക്ഷിയ്ക്കാന്‍ ഏകമാര്‍ഗ്ഗമായി ഡോക്റ്റര്‍മാര്‍ കണ്ടെത്തിയത്. പല സംഘടനകളിലും അന്വേഷിച്ചിട്ടും ചേരുന്ന ഡോണറെ കണ്ടെത്താന്‍ സാധിച്ചില്ല. പിന്നെയുള്ള ഒരു ഓപ്ഷന്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ആയിരുന്നു. പക്ഷെ പ്രായാധിക്യം ഒരു തടസ്സമായി. അങ്ങനെയാണ് എട്ടുവയസ്സുകാരന്‍ കാവോയിലെയ്ക്ക് അന്വേഷണങ്ങള്‍ ചെന്ന് നിന്നത്. പതിനെട്ടു വയസ്സിനു ശേഷമേ ബോണ്‍ മാരോ ഡോണേഷന്‍ അനുവദിയ്ക്കുകയുള്ളൂ.
എന്നാല്‍ ഇത് പ്രത്യേക കേസ് ആയി എടുത്ത് ഒരാളുടെ ജീവന്‍ രക്ഷിയ്ക്കാന്‍ വേണ്ടി എന്ന നിലയില്‍ അനുവദിയ്ക്കുകയായിരുന്നു. പക്ഷെ ഈ ശസ്ത്രക്രിയ നടക്കണമെങ്കില്‍ ഡോണറുടെ ശരീരഭാരം കുറഞ്ഞത് നാല്‍പ്പത്തഞ്ചു കിലോ ആവേണ്ടിയിരുന്നു. അതിനു വേണ്ടിയാണ് പതിനൊന്ന് കിലോ കൂട്ടാന്‍ തീരുമാനിച്ചത്.
Post Your Comments