IndiaNews

ഇന്ത്യ സൈന്യം കരുത്ത് വര്‍ധിപ്പിക്കുന്നു: രാത്രിക്കാഴ്ചയുള്ള 464 യുദ്ധടാങ്കുകള്‍ വാങ്ങും

ന്യൂഡൽഹി: പാകിസ്താനെ നേരിടാനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകൾ തുടരുന്നു.ഇതിന്റെ ഭാഗമായി ശത്രുക്കൾക്കു നേരെ രാത്രിയിലും ആക്രമണം നടത്താൻ ശേഷിയുള്ള 464 അത്യാധുനിക ടി–90 യുദ്ധ ടാങ്കുകള്‍ ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങുന്നു.13,448 കോടി രൂപയുടെ ആയുധ ഇടപാടിനാണ് ഇന്ത്യ റഷ്യയുമായി കരാറിലേർപ്പെടാൻ ഒരുങ്ങുന്നത്.പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മു കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയുള്ള പ്രദേശങ്ങളിൽ വിന്യസിവിന്യസിക്കുന്നതിനായാണ് റഷ്യയിൽ നിന്നും യുദ്ധ ടാങ്കുകൾ വാങ്ങാൻ ഇന്ത്യ മുൻകയ്യെടുക്കുന്നത്.

റഷ്യയില്‍ നിന്നുള്ള രാത്രികാഴ്ചയുള്ള യുദ്ധ ടാങ്കുകള്‍ അതിര്‍ത്തിയില്‍ ഇന്ത്യൻ സൈന്യത്തിന് മുതൽകൂട്ടാകുമെന്നാണ് വിലയിരുത്തൽ.ഇന്ത്യ ഇപ്പോള്‍ തന്നെ 18 ടി–90 യുദ്ധ ടാങ്കുകള്‍ രാജസ്ഥാന്റെയും പഞ്ചാബിന്റേയും അതിര്‍ത്തിപ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.കൂടുതൽ സ്ഥലങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം.ഇന്ത്യന്‍ സേനയുടെ ഭാഗമായുള്ള 4000 യുദ്ധ ടാങ്കുകള്‍ പ്രധാന ശക്തിമേഖലയിലുണ്ടെങ്കിലും രാത്രി കാഴ്ചയില്ലെന്നത് ഒരു ന്യൂനതയായിരുന്നു.ഈ കുറവ് പരിഹരിക്കുകയെന്ന ലക്ഷ്യത്തിലാണ് ടി–90 ടാങ്കുകളുടെ വരവ്.

നിലവില്‍ കരസേനയുടെ ഭാഗമായുള്ള ടി–72, ടി–55 യുദ്ധ ടാങ്കുകള്‍ക്ക് പകരക്കാരനായാണ് ടി–90 എത്തുന്നത്. നിലവില്‍ 850 ടാങ്കുകള്‍ വാങ്ങുകയും 2020 ആകുമ്പോഴേക്കും ടി–90 ടാങ്കുകളുടെ എണ്ണം 1657 ആക്കി ഉയര്‍ത്തുകയുമാണ് ഇന്ത്യന്‍ സേനയുടെ ലക്ഷ്യം.പ്രതിരോധ മേഖലയില്‍ 60 വര്‍ഷത്തിലേറെ പഴക്കമുള്ള ബന്ധമാണ് ഇന്ത്യക്ക് റഷ്യയുമായുള്ളത്. ഇന്ത്യന്‍ പ്രതിരോധ ഇടപാടുകളില്‍ 70 ശതമാനത്തോളവും റഷ്യയുമായിട്ടുള്ളതാണ്. ഇടക്കാലത്ത് ഇതില്‍ കുറവു വന്നെങ്കിലും ഇപ്പോള്‍ വീണ്ടും റഷ്യയുമായുള്ള പ്രതിരോധ ഇടപാടുകള്‍ ഇന്ത്യ പുനരാരംഭിച്ചിരിക്കുകയാണ്.അതിർത്തിയിൽ ഇന്ത്യ പാക് സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ പാകിസ്താനെ പ്രതിരോധിക്കാനുള്ള പുതിയ നീക്കങ്ങളുടെ ഭാഗമായാണ് റഷ്യയുമായുള്ള പ്രതിരോധ ഇടപാടിന് ഇന്ത്യ തയ്യാറെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button