സിഡ്നി● രണ്ടര വര്‍ഷം മുന്‍പ് കാണാതായ മലേഷ്യൻ എയലൈൻസിന്റെ എം.എച്ച് 370 വിമാനം തകരുമ്പോള്‍ നിയന്ത്രണത്തിലായിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. ഇന്ധനം പൂർണമായും തീർന്ന അവസ്ഥയിലായിരുന്ന വിമാനം അതിവേഗത്തില്‍ സമുദ്രത്തിൽ പതിക്കുമ്പോൾ നിയന്ത്രിക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് തെരച്ചിലുകള്‍ക്ക് നേതൃത്വം നല്‍കിയ ഓസ്‌ട്രലിയൻ ട്രാൻസ്‌പോർട്ട് സേഫ്‌റ്റി ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വിമാനം തകരുന്നതിന് മുമ്പ് നിയന്ത്രണത്തിലായിരുന്നു എന്ന അഭിപ്രായങ്ങള്‍ പാടെ തള്ളിക്കളയുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമുദ്രത്തിലാണ് വിമാനം പതിച്ചത്. അവസാന നിമിഷങ്ങളിൽ ഉയർന്ന വേഗതയില്‍ വിമാനം താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് അതിന്റെ അവസാന ഉപഗ്രഹ സന്ദേശം വ്യക്തമാക്കുന്നത്. നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ തകർന്നു വീഴാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും തെന്നിമാറാനും വിമാനത്തിനായുള്ള തിരച്ചിൽ ഇതിലും ദുഷ്‌കരമാക്കാനും സാധ്യതയുണ്ടാവും. മാത്രമല്ല ടാൻസാനിയയൻ തീരത്ത് അടിഞ്ഞ വിമാനച്ചിറക് പരിശോധിച്ചതിൽ നിന്നും വിമാനത്തിൽ നിന്നും വേർപെടുന്ന സമയം അത് ക്രമീകരിച്ചിരുന്നില്ല എന്ന് വ്യക്തമായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
പൈലറ്റ് നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നെങ്കില്‍ ചിറകുകള്‍ വിടര്‍ത്താന്‍ സാധ്യതയുണ്ട്. സമുദ്രത്തിൽ പതിക്കുന്നതിന് മുമ്പ് ഒരു നിമിഷത്തിനുള്ളിൽ 25,000 അടി താഴ്ചയിലേക്കാണ് വിമാനം പതിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2014 മാർച്ച് 8നാണ് മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ നിന്ന് ചൈനീസ് തലസ്ഥാനമായ ബീജിംഗിലേക്ക് പോയ വിമാനം കാണാതായത്. അഞ്ച് ഇന്ത്യക്കാരുള്‍പ്പടെ 239 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
Post Your Comments