ന്യൂഡല്‍ഹി; കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മലേഷ്യയിലെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. വിദ്യാര്‍ത്ഥികളടക്കമുള്ള 405 ഇന്ത്യക്കാരെയാണ് ഡല്‍ഹിയിലും വിശാഖിലുമായി തിരിച്ചെത്തിച്ചത്. ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ വിമാനങ്ങള്‍ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
സമയബന്ധിതമായ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ കാരണമാണ് നാനൂറില്‍ പരം ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാന്‍ സാധിച്ചത്.മലേഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സഹായിച്ച എയര്‍ ഏഷ്യ ഉദ്യോഗസ്ഥര്‍ക്ക് നന്ദി അറിയിക്കുന്നതായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ട്വിറ്ററില്‍ കുറിച്ചു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 18 മുതല്‍ മാര്‍ച്ച് 31 വരെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, തുര്‍ക്കി, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
അഫ്ഗാനിസ്ഥാന്‍,ഫിലിപ്പൈന്‍സ്,മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും സര്‍ക്കാര്‍ യാത്രവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യരുതെന്നും സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പ്രതിരോധ നടപടികളുടെ ഭാഗമായിട്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
Post Your Comments