ബെയ്ജിങ്: കോവിഡ്-19 മൂലം ഇറാനിൽ മരണ സംഖ്യ ഉയരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 92 പേർ വൈറസ് ബാധ മൂലം മരിച്ചു. അതേസമയം, കൊറോണ ബാധയേറ്റവർ 2922 ആയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യമെമ്ബാടും സര്‍വകലാശാലകളും സ്കൂളുകളും മാര്‍ച്ച് പകുതി വരെ അടച്ചിടാന്‍ ഇറ്റലി തീരുമാനിച്ചു. യൂറോപ്പില്‍ ഏറ്റവുമധികം കോവിഡ് ബാധയുള്ള രാജ്യമാണ് ഇറ്റലി. ഇവിടെ ഇതുവരെ 79 പേരാണ് മരിച്ചത്. 2500ഓളം പേര്‍ക്ക് രോഗബാധയേറ്റു. രോഗവ്യാപനം തടയാനും ചികിത്സ ഉറപ്പാക്കാനും ലോകബാങ്ക് വികസ്വര രാജ്യങ്ങള്‍ക്ക് 1200 കോടി ഡോളര്‍ (ഏകദേശം 88,000 കോടി രൂപ) സഹായം നല്‍കും.
അതേസമയം, 14 കേസുകള്‍ മലേഷ്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തു. രോഗബാധ തടയാമെന്നുതന്നെയാണ് ഇപ്പോഴും കരുതുന്നതെന്ന് ‘ലോകാരോഗ്യ സംഘടന’ വ്യക്തമാക്കി. ഇത് ‘ഫ്ലൂവി’നേക്കാള്‍ ഭീകരമാണെന്നതില് തര്‍ക്കമില്ല. എന്നാല്‍, വ്യാപനം തടയാനാകും. ‘ഫ്ലൂ’ മൂലമുള്ള മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെയാണെങ്കില്‍ കോവിഡ് മരണനിരക്ക് ആഗോളതലത്തില്‍ 3.4 ശതമാനമാണ്.
ALSO READ: കോവിഡ് 19 : ഇന്ത്യയിലെ പേ ടി എം ജീവനക്കാരന് കൊറോണ; രണ്ടു ദിവസത്തേക്ക് കമ്പനി അടച്ചു
ജര്‍മനിയില്‍ 44 പുതിയ വൈറസ് ബാധകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 240 ആയി. ഇറാഖില്‍ ആദ്യത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കുര്‍ദ് മേഖലയായ സുലൈമാനിയയിലാണ് 70കാരന് മരിച്ചത്. പോളണ്ട്, മൊറോക്കോ, അര്‍മീനിയ, അര്‍ജന്റീന എന്നിവിടങ്ങളില്‍ ആദ്യ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു.
Post Your Comments