ക്വലാലംപൂര്‍: മുന്‍കാല കൂട്ടക്കൊലകള്‍ക്ക് പകരമായി ദശലക്ഷക്കണക്കിന് ഫ്രഞ്ചുകാരെ കൊല്ലാന്‍ മുസ്‌ലിംകള്‍ക്ക് അവകാശമുണ്ടെന്ന് മലേസ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. ഫ്രഞ്ച് നഗരമായ നീസിലെ പള്ളിയില്‍ തീവ്രവാദ ആക്രമണത്തിൽ വീണ്ടും മൂന്നുപേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് മഹാതീറിന്റെ പരാമര്‍ശം. മറ്റുള്ളവരുടെ വികാരങ്ങളെ ബഹുമാനിക്കാനാണ് ഫ്രഞ്ച് ജനതയെ പഠിപ്പിക്കേണ്ടതെന്നും മഹാതിര്‍ പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യത്തില്‍ താന്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ മറ്റുള്ളവരെ അപമാനിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നില്ലെന്ന് പ്രവാചകന്റെ കാര്‍ട്ടൂണ്‍ പരാമര്‍ശിച്ച് മഹാതീര്‍ വ്യക്തമാക്കി.മുന്‍കാല കൂട്ടക്കൊലകളുടെ പേരില്‍ ദശലക്ഷക്കണക്കിന് ഫ്രഞ്ചുകാരെ വധിക്കാനും ദേഷ്യപ്പെടാനും മുസ്‌ലിംകള്‍ക്ക് അവകാശമുണ്ടെന്ന് ട്വിറ്ററിലാണ് 95കാരനായ മഹാതീര്‍ കുറിച്ചത്.നിയമലംഘനം ചൂണ്ടിക്കാട്ടി ഇത് പിന്നീട് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ട്വീറ്റിനെതിരെ വലിയ പ്രതിഷേധമാണ് നടന്നത്.
ഒരു വ്യക്തി ചെയ്തതിന് നിങ്ങള്‍ എല്ലാ മുസ്‌ലിംകളേയും ഇസ്‌ലാമിനെയും കുറ്റപ്പെടുത്തിയതിനാല്‍ ഫ്രഞ്ചുകാരെ വധിക്കാന്‍ മുസ് ലിംകള്‍ക്ക് അവകാശമുണ്ടെന്നും അധ്യാപകന്‍ കൊല്ലപ്പെട്ട സംഭവത്തെ പരാമര്‍ശിച്ച് മഹാതീര്‍ വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അപരിഷ്‌കൃതനാണെന്നും മഹാതിര്‍ കുറ്റപ്പെടുത്തി.
read also: തനിക്ക് ശിവശങ്കറുമായി മുന്‍ പരിചയമില്ല: എല്ലാ അർത്ഥത്തിലും കൈകഴുകി പിണറായി വിജയന്‍
സംഭവത്തിൽ മഹാതിറിനെ വിലക്കണമെന്ന് ഫ്രാന്‍സിന്റെ ഡിജിറ്റല്‍ മന്ത്രി ട്വിറ്ററിനോട് ആവശ്യപ്പെട്ടു. ഫ്രാന്‍സിലെ ട്വിറ്റര്‍ മാനേജിംഗ് ഡയറക്ടറോട് മഹാതിറിന്റെ അക്കൗണ്ട് ഉടന്‍ സസ്‌പെന്റ് ചെയ്യണമെന്ന് സെഡ്രിക് ഒ ആവശ്യപ്പെട്ടു.
Post Your Comments