IndiaNews

പാകിസ്താന്റെ മൂക്കിൻ കീഴിൽ നാവികാഭ്യാസം നടത്തി വിറപ്പിക്കാൻ ഇന്ത്യ

ന്യൂഡൽഹി:അതിർത്തിയിലെ സംഘർഷാവസ്ഥയെ തുടർന്ന് സുരക്ഷാ ശക്തമാക്കി നാവികസേന. ഇതിന്റെ ഭാഗമായി നവംബർ രണ്ടു മുതൽ 14 വരെ ഇന്ത്യൻ നാവികസേന കടലിൽ ശക്തിപ്രകടനം നടത്തും.പാക്കിസ്ഥാൻ തീരത്തിനടുത്തുള്ള അറബിക്കടലിലാണ് വൻ നാവികാഭ്യാസം നടത്താൻ ഇന്ത്യ തയ്യാറെടുക്കുന്നത്.ഇന്ത്യയുടെ അത്യാധുനിക പോർവിമാനങ്ങളും യുദ്ധകപ്പലുകളും അന്തർവാഹിനികളും ഡ്രോണുകളും ഈ നാവികാഭ്യാസത്തിൽ പങ്കെടുക്കും.

ഇന്ത്യ–പാക്ക് അതിർത്തിയിൽ ആക്രമണം ശക്തമായ സാഹചര്യത്തിൽ പാക്കിസ്ഥാനു ശക്തമായ മുന്നറിയിപ്പു നൽകാനാണ് അറബി കടലിൽ ഇന്ത്യ നാവികാഭ്യാസം നടത്തുന്നതെന്നാണ് റിപ്പോർട്ട്.നാവികാഭ്യാസത്തിന്റെ ഭാഗമായി 40 യുദ്ധകപ്പലുകളും നിരവധി അന്തർവാഹിനികളും ഇന്ത്യൻ നാവികസേനയുടെ കരുത്ത് തെളിയിക്കാൻ എത്തും.അറബി കടലിൽ പാക്കിസ്ഥാന്റെ പ്രധാന കച്ചവട വഴിയിലാണ് ഇന്ത്യ നാവികാഭ്യാസം നടത്തുന്നതെന്നും സൂചനയുണ്ട്.

കടൽ കടന്നുള്ള ആക്രമങ്ങളെ നേരിടാൻ യുദ്ധകപ്പലുകളും അന്തർവാഹിനികളും ഇന്ത്യ ഇതിനോടകം തന്നെ സജ്ജമാക്കി കഴിഞ്ഞിട്ടുണ്ട്.നാവികാഭ്യാസംത്തിൽ ഇന്ത്യൻ വ്യേമസേനയും ചേരും. വ്യോമസേനയുടെ പോർവിമാനങ്ങളായ ജാഗ്വർ, സുഖോയ്–30 എംകെഐ, ആളില്ലാ വിമാനങ്ങൾ തുടങ്ങിയവയും നാവികാഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്.പാക്കിസ്ഥാന്റെ കടൽ കടന്നുള്ള എല്ലാ നീക്കങ്ങളും തടയുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ നാവികസേനയുടെ ശക്തിപ്രകടനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button