ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും അധികം ആരാധകരുള്ള മാധ്യമ പ്രവര്‍ത്തകനായ അര്‍ണബ് ഗോസ്വാമി ടൈംസ് നൌ ചാനലില്‍ നിന്ന് രാജിവെച്ചു.ടൈംസ് നൗവിന്റെ എഡിറ്റര്‍ ഇന്‍ ചീഫും ടൈംസ് നൗ, ഇടി നൗ തുടങ്ങിയ ഗ്രൂപ്പുകളുടെ പ്രസിഡന്റുമാണ്.ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ന്യൂസ് അവറില്‍ സംവാദങ്ങളിലൂടെ വിവാദങ്ങളുടെ തീപ്പൊരി പാറിച്ച അവതാരകന്‍, തീവ്രവാദികളുടെയും അഴിമതിക്കാരുടെയും പേടി സ്വപ്നം ഇതൊക്കെയാണ് അര്‍ണബ് ഗോസ്വാമിയെ കുറിച്ച് പറയാനുള്ളത്.സ്ഥാപനത്തിന്റെ എഡിറ്റോറിയല്‍ യോഗത്തിലാണ് സ്ഥാപനത്തില്‍നിന്ന് രാജിവെക്കുന്നതായി അര്‍ണബ് അറിയിച്ചത്.
സ്വന്തം ഉടമസ്ഥതയില്‍ പുതിയ സംരംഭം തുടങ്ങുന്നതിന്റെ ഭാഗമായാണ് രാജിയെന്ന് ന്യൂസ് മിനുട്സ് റിപ്പോര്‍ട്ട് ചെയ്തു.ടെലിവിഷന്‍ ചര്‍ച്ചയിലുയര്‍ത്തിയ വിവാദങ്ങളിലൂടെ അര്‍ണാബ് ഗോസ്വാമി ടൈംസ് നൗവിനെ ഇന്ത്യയിലെ പ്രമുഖ ദേശീയ ചാനലാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു.അര്‍ണാബിന്റെ നേതൃത്വത്തില്‍ 2007-ലാണ് ടൈംസ് നൗ ആദ്യമായി റേറ്റിംഗില്‍ ഒന്നാമതെത്തിയത്. എന്‍ഡിടിവി ദേശീയ മാദ്ധ്യമലോകം അടക്കിവാണ കാലത്താണ് അര്‍ണാബിന്റെ നായകത്വത്തില്‍ ടൈംസ് നൗ മുന്നേറ്റം കുറിച്ചത്.
അര്‍ണാബിന്റെ ഒന്‍പതുമണി ഷോയായ ദ ന്യൂസ് ഹവര്‍ ഏറെ പ്രശസ്തമാണ്.മുംബൈയില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ തുടര്‍ച്ചയായ നൂറു മണിക്കൂര്‍ അര്‍ണാബ് വാര്‍ത്ത അവതരിപ്പിച്ചിരുന്നു. യുപിഎ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ കോമണ്‍വെല്‍ത്ത്, 2ജി കുംഭകോണങ്ങളില്‍ സര്‍ക്കാരിനെതിരേ കര്‍ശന നിലപാടെടുത്തിട്ടുണ്ട്.അസം സ്വദേശിയായ അര്‍ണാബ് ഡല്‍ഹിയിലാണു പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. പിതാവ് കരസേനാ ഓഫീസറായിരുന്നു.
Post Your Comments