തിരുവനന്തപുരം : അനധികൃത സ്വത്തു സമ്പാദനക്കേസില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് മൂന്നാം തീയതിക്കു ശേഷം കൈമാറുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. തനിക്കെതിരായ കേസുകളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന്റെ തിരക്കുകളിലാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അറിയിച്ചു. അതിനുശേഷമേ മറ്റുകേസുകളിലേക്ക് കടക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ടോം ജോസിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ആഭ്യന്തര സെക്രട്ടറിക്കു കൈമാറുമെന്നായിരുന്നു വിവരം. വിശദമായ അന്വേഷണം ആവശ്യമായതിനാല്‍ ടോം ജോസിനെ സര്‍വീസില്‍നിന്നു മാറ്റിനിര്‍ത്തണമെന്നു റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുമെന്നും സൂചനയുണ്ടായിരുന്നു. അതിനിടെ, വിജിലന്‍സ് നടപടിക്കെതിരെ ടോം ജോസ് ഇന്നു ചീഫ് സെക്രട്ടറിക്കു പരാതി നല്‍കും.
അതിനിടെ ടോം ജോസിന്റെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം മഹാരാഷ്ട്രയിലേക്ക് നീങ്ങുകയാണ്. വിജിലന്‍സ് സംഘം മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗയിലെത്തി ടോം ജോസിന് ഭൂമി കൈമാറിയ സന്തോഷ് നകുല്‍ ദുമാസ്‌കര്‍ എന്നയാളുടെ മൊഴിയെടുക്കും. സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷിക്കും.
Post Your Comments