
ചെന്നൈ: ഭർത്താവിന്റെ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരാൻ പാകിസ്ഥാൻ വംശജയ്ക്ക് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സഹായം. ചെന്നൈയില്‍ കരള്‍ മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്ന ഭര്‍ത്താവിന് വേണ്ടി പാക് വംശജയായ ഇന്തോനേഷ്യക്കാരി ഷഫീഖാ ബാനുവിനാണ് വിസ അനുവദിച്ചിരിക്കുന്നത്.
അപ്പോളോ ആശുപത്രിയിലാണ് ഇവരുടെ ഭർത്താവിന്റെ ഓപ്പറേഷൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി സഹായമഭ്യർത്ഥിച്ച് ട്വിറ്ററിലൂടെ നൽകിയ അപേക്ഷ സുഷമ സ്വരാജ് പരിഗണിക്കുകയും വിസ അനുവദിച്ചതായി അറിയിക്കുകയുമായിരുന്നു.
Post Your Comments