KeralaNews

അവസാനമില്ലാത്ത ആക്രമണങ്ങള്‍ ഭീതിയല്ല, വേദനയാണ് ഉണ്ടാക്കുന്നത്:സുരേഷ്‌ ഗോപി

കണ്ണൂർ:പിണറായി വിജയന്റെ സമീപനം വളരെ മാന്യമെന്നും .മണ്ണിനെയും മനുഷ്യനെയും സ്നേഹിക്കാന്‍ പഠിപ്പിക്കുന്നതാണ് കമ്മ്യൂണിസമെന്നും സുരേഷ്‌ഗോപി.ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക എന്നതായിരിക്കണം രാഷ്ട്രീയ പ്രവര്‍ത്തകനെ നയിക്കുന്ന ദർശനം.

മണ്ണിനെയും മനുഷ്യനെയും മരത്തിനെയും സ്നേഹിക്കാന്‍ പഠിപ്പിക്കുന്നതാണ് കമ്മ്യൂണിസം. അതിന്റെ സങ്കല്‍പ്പത്തില്‍ പ്രശ്നങ്ങളില്ല, എന്നാല്‍ ഇന്നത്തെ പ്രയോഗത്തിലാണ് പ്രശ്നമെന്നും സുരേഷ് ഗോപി പറയുന്നു. കണ്ണൂരിലെ സംഘര്‍ഷങ്ങളെക്കുറിച്ച്‌ പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. അവസാനമില്ലാത്ത ആക്രമണങ്ങള്‍ ഭീതിയല്ല, മറിച്ച് വേദനയാണ് ഉണ്ടാക്കുന്നത്.ഭരണകർത്താക്കളെ ഇതിൽ കുറ്റം പറയാൻ കഴിയില്ല.താഴെത്തട്ടിലുളള ക്രൂരരായ ചില അണികളാണ് കുഴപ്പമുണ്ടാക്കുന്നത്. അവരെ നിലയ്ക്ക് നിര്‍ത്താന്‍ ഭരണം തടസമാവരുതെന്നും സുരേഷ്‌ഗോപി പറയുന്നു.മുഖ്യമന്ത്രി പിണറായി വിജയന്റെ കാര്യങ്ങളോടുളള സമീപനം വളരെ മാന്യമാണ്. കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് അറുതി വരുത്താന്‍ അദ്ദേഹം ക്രിയാത്മക നടപടികള്‍ കൈക്കൊള്ളും എന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button