ഡെറാഡൂണ്‍: പ്രശസ്തമായ ഗംഗോത്രി തീര്‍ത്ഥാടന കേന്ദ്രത്തിന്റെ കവാടങ്ങള്‍ ശൈത്യകാലമായതിനാല്‍ ഇനി ആറുമാസത്തേക്ക് അടഞ്ഞുകിടക്കും. ദേവസ്തുതികളോടെയും മതപരമായ ചടങ്ങുകള്‍ക്കും ശേഷം കവാടങ്ങള്‍ ഇന്നലെ അടച്ചു.
എന്നാല്‍ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ ഇപ്പോള്‍ മുതല്‍ എല്ലാ സമയവും തുറന്നു തന്നെയിരിക്കും. ഗംഗാദേവിയുടെ വിഗ്രഹം മുഖ്വയിലെ ഗംഗാക്ഷേത്രത്തില്‍ സൂക്ഷിക്കുകയും പൂജകള്‍ നടത്തുകയും ചെയ്യും. പ്രശസ്തമായ യമുനേത്രി, കേദാര്‍നാഥ് എന്നിവിടങ്ങളിലേക്കുള്ള വഴികള്‍ നവംബര്‍ ഒന്നിന് നടക്കുന്ന ബയ്യ ദുജ് എന്ന ആഘോഷത്തിന് ശേഷമാണ് അടയ്ക്കുക. കേദാര്‍നാഥ് ക്ഷേത്രം ചൊവ്വാഴ്ച 8 മണിക്കും. തുടര്‍ന്ന് ക്ഷേത്രത്തിലെ വിഗ്രഹം ഉഖിമത്തിലെ ഓംകാരേശ്വര്‍ ക്ഷേത്രത്തിലേക്ക് മാറ്റും. യമുനോത്രിയിലെ യമുനാദേവിയുടെ വിഗ്രഹം ഖാര്‍സാലിയിലെ യമുനാക്ഷേത്രത്തിലേക്കും മാറ്റും. മറ്റൊരു പ്രധാന ക്ഷേത്രമായ ബദ്രിനാഥിലേക്കുള്ള പ്രധാനവഴി നവംബര്‍ 16നും അടയ്ക്കും.
Post Your Comments