ന്യൂഡൽഹി: പാകിസ്താനെതിരെ ശക്തമായ തിരിച്ചടിക്ക് തയ്യാറെടുത്ത് ഇന്ത്യൻ സൈന്യം. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം പാകിസ്ഥാനെതിരെ ശക്തമായ തിരിച്ചടിക്കാൻ ഇതിനോടകം തന്നെ സൈന്യം തയ്യാറെടുത്തിരിക്കുകയാണ്.വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം പാകിസ്ഥാന്‍ ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ബിഎസ്‌എഫ് ഡയറക്ടര്‍ ജനറലുമായി കൂടികാഴ്ച നടത്തി.
അടിക്കടിയുണ്ടാകുന്ന പാക് പ്രകോപനങ്ങളെ തുടർന്ന് കേന്ദ്ര സർക്കാർ അതിർത്തിയിൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.ഇതേ തുടർന്ന് പ്രദേശ വാസികളെ സൈന്യം ഒഴിപ്പിക്കുകയും 190 കിലോമീറ്റര്‍ പരിധിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.പാക് അധീന കാശ്മീരില്‍ ഇന്ത്യ നടത്തിയ സൈനിക നടപടിക്കു ശേഷം അതിര്‍ത്തിയില്‍ പാകിസ്താന്‍ നിരന്തരം പ്രകോപനം തുടരുകയാണ്.ഈ സാഹചര്യത്തിലാണ് ശക്തമായ തിരിച്ചടിക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.
Post Your Comments