ശ്രീനഗർ:പാക് പ്രകോപനത്തിന് മറുപടിയായി ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി.ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയിൽ പാക് അതിര്‍ത്തി രക്ഷാ സേന പാകിസ്താനി ഫ്രോണ്ടിയർ ഫോഴ്‌സിലെ രണ്ട് സൈനികരേയും 13 പാക് റേഞ്ചേഴ്‌സിനേയും വധിച്ചതായി ബിഎസ്എഫ് എഡിജി അരുൺ കുമാർ അറിയിച്ചു.പാക് സൈന്യത്തിന്റെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് സൈന്യം ശക്തമായ മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ പാക്കിസ്ഥാൻ ശക്തമായ വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തുകയാണ്.രജോരി, സാംബ, ആര്‍എസ് പുര, സചേത്ഗഡ് തുടങ്ങിയ മേഖലയില്‍ കഴിഞ്ഞ 24 മണിക്കൂറായി വെടിവെപ്പ് തുടരുകയാണ്. പാക് വെടിവെപ്പില്‍ ഇന്നലെ ഒരു ബിഎസ്എഫ് സൈനികനും കൊല്ലപ്പെട്ടിരുന്നു.കഴിഞ്ഞ 12 മണിക്കൂറിനിടെ പാകിസ്താന്റെ ഭാഗത്തുനിന്ന് ആറു തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണുണ്ടായിരിക്കുന്നത്.ഇതേത്തുടർന്ന് ശക്തമായ തിരിച്ചടി നൽകാൻ ബിഎസ്എഫിന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം നിർദ്ദേശം നല്‍കിയിരുന്നു.അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments