ശ്രീനഗർ:കശ്മീരിലെ വിഘടനവാദ പ്രക്ഷോഭങ്ങള്‍ക്കിടെ വിദ്യാലയങ്ങള്‍ക്ക് നേരെയുണ്ടായത് താലിബാന്‍ മോഡല്‍ ആക്രമണമെന്ന് റിപ്പോർട്ട്.പാകിസ്താനിലും അഫ്ഗാനിസ്താനിലും സ്‌കൂളുകള്‍ക്ക് നേരെ താലിബാന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് സമാനമാണ് കശ്മീരിലും വിഘടനവാദികൾ നടത്തുന്നത്. മേഖലയിലെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കരുത് എന്ന ലക്ഷ്യത്തോടെ തീവ്രവാദഗ്രൂപ്പുകള്‍ ആക്രമണം നടത്തുകയായിരുന്നു.
താലിബാൻ നിയന്ത്രണമുള്ള അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ മേഖലകളില്‍ വിദ്യാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതില്‍ കടുത്ത നിയന്ത്രണമുണ്ട്.അതുകൊണ്ടുതന്നെ പാകിസ്താനിലും അഫ്ഗാനിസ്താനിലും സ്‌കൂളുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും പതിവാണ്.സമാനമായ അവസ്ഥ കശ്മീരിലെ സ്കൂളുകളിലും സൃഷ്ടിക്കാനാണ് തീവ്രവാദഗ്രൂപ്പുകള്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി 20 സ്‌കൂളുകളാണ് പ്രക്ഷോഭകാരകളുടെ ആക്രമണത്തില്‍ കശ്മീരില്‍ തകര്‍ന്നത്.പ്രക്ഷോഭത്തെത്തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളായ ഗുരെസ്, ടാങ്ധര്‍, ഉറി, മേഖലകളിലൊന്നും ജൂലൈ എട്ടിനുശേഷം സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിച്ചിട്ടില്ല. അതേസമയം ജമ്മുവിലും ലഡാക്കിലും സ്‌കൂളുകള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്.
മേഖലയിലെ സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സഹകരിക്കണമെന്നാവശ്യപ്പെട്ട് പാകിസ്താന്‍ അനുകൂല വിഘടനവാദ ഗ്രൂപ്പ് നേതാവ് സയീദ് അലി ഷാ ഗീലാനിയോട് നയീം അക്തര്‍ ആവശ്യപ്പെട്ടിരുന്നു.മൂന്നുമാസത്തിലേറെയായി വിദ്യാലയങ്ങള്‍ തുറക്കാത്ത സാഹചര്യത്തില്‍ ഡൽഹി ജമ്മു തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുട്ടികളെ അയച്ച് പഠിപ്പിക്കാനുള്ള തീരുമാനത്തിലാണ് അതിര്‍ത്തിയിലെ പ്രദേശവാസികള്‍.
Post Your Comments