ഷിംല: ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം പല ദുരന്തങ്ങളും സംഭവിക്കാറുണ്ട്. ഷിംലയിലെ കാംല നെഹ്റു ആശുപത്രിയില്‍ സംഭവിച്ചതിങ്ങനെ. ലേബര്‍ റൂമില്‍വെച്ച് രണ്ട് കുഞ്ഞുങ്ങള്‍ തമ്മില്‍ മാറിപ്പോയി. മാസങ്ങള്‍ കഴിഞ്ഞിട്ടും സംഭവം ആരും അറിഞ്ഞതുമില്ല. കുട്ടി മാറിപ്പോയെന്ന സംശയത്തെ തുടര്‍ന്ന് അഞ്ചുമാസത്തിനുശേഷമാണ് ഡിഎന്‍എ പരിശോഘധന നടത്തുന്നത്.
ഒടുവില്‍ കുഞ്ഞുങ്ങള്‍ യഥാര്‍ത്ഥ മാതാപിതാക്കളുടെ കൈകളിലെത്തി. മെയ് 26നായിരുന്നു ഹൈക്കോടതി ഇടപെട്ട കേസിനാസ്പദമായ സംഭവം. ഇന്ധിരാഗാന്ധി മെഡിക്കല്‍ കോളേജില്‍ സ്റ്റാഫ് നേഴ്സ് ആയ ശീതള്‍ എന്ന യുവതിയാണ് പരാതിയുമായി ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയെ സമീപിച്ചത്.
തന്റെ കുട്ടി ആണ്‍കുട്ടിയായിരുന്നുവെന്ന് പ്രസവ സമയത്ത് ശീതളിന് ഓര്‍മ്മയുണ്ടായിരുന്നു. എന്നാല്‍, ബോധം വന്ന് നോക്കുമ്പോള്‍ പെണ്‍കുട്ടിയെയാണ് കണ്ടതെന്ന് ശീതള്‍ പറയുന്നു. സമീപത്തുണ്ടായിരുന്നു അജ്ഞനയെന്ന യുവതി ആണ്‍കുട്ടിക്ക് ജന്മം നല്‍കിയെന്നുള്ള വിവരമാണ് സംശയത്തിനിടയാക്കിയത്. ആശുപത്രിക്ക് പരാതി നല്‍കിയപ്പോള്‍ ഒരു നടപടിയും എടുത്തില്ല. തുടര്‍ന്നാണ് ശീതള്‍ ഹൈക്കോടതിയെ സമീപിച്ചത്.
താനും ഒരു ആശുപത്രി ജീവനക്കാരിയാണെന്നും ഒരിക്കലും ഒരു നേഴ്സില്‍ നിന്നും ഉണ്ടാവേണ്ട നടപടിയല്ല ആശുപത്രി അധികൃതരില്‍ നിന്നും ഉണ്ടായതെന്നും ശീതള്‍ പറയുന്നു. അഞ്ചു മാസം സ്വന്തം കുഞ്ഞിനെപ്പോലെ നോക്കിയ മകളെ തിരിച്ചേല്‍പ്പിക്കുന്നതില്‍ അതിയായ ദു:ഖമുണ്ടെന്നും തന്റെ ആദ്യത്തെ കുഞ്ഞ് ആണ്‍കുട്ടിയായതിനാല്‍ തന്നെ രണ്ടാമത്തേത് പെണ്‍കുഞ്ഞാവണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും ശീതള്‍ പറഞ്ഞു.
Post Your Comments