ഈജിപ്ത്:ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത എന്ന റെക്കോര്‍ഡ് ഈജിപ്തിലെ ഇമാന്‍ അഹമ്മദ് അബ്ദുല്ലാദിക്ക്.മുപ്പത്തിയാറുകാരിയായ ഇമാൻറെ ശരീര ഭാരം 500 കിലോയാണ്.റെക്കോർഡ് സ്വന്തമാക്കിയെങ്കിലും എഴുന്നേല്‍ക്കാനോ ചരിഞ്ഞ് കിടക്കാനോ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഇമാന്‍. ഭക്ഷണം കഴിക്കുന്നതും വസ്ത്രം മാറുന്നതുമടക്കം പ്രാഥമിക കൃത്യങ്ങൾ നിര്‍വഹിക്കുന്നതുവരെ പരസഹായത്തോടെയാണ്.
ജനിക്കുമ്പോള്‍ അഞ്ച് കിലോ ഭാരമുണ്ടായിരുന്ന ഇമാൻറെ ശരീരം പതിയെ പതിയെ വലുതാകുകയായിരിന്നു.സാധാരണ ഒരു മനുഷ്യഗ്രന്ഥി ശേഖരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജലം ഇമാൻറെ ശരീരത്തിലെ ഗ്രന്ഥികള്‍ ശേഖരിക്കുന്നതാണ് ഭാരം ഇത്തരത്തില്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.ശരീര ഭാരം കാരണം പുറത്തിറങ്ങാൻ വയ്യാത്തതിനാൽ ഇമാൻറെ വിദ്യാഭ്യാസവും മുടങ്ങിയിരിക്കുകയാണ്. ചികിത്സക്ക് വന്‍ തുക ആവശ്യമായതിനാൽ ഈജിപ്ത് പ്രസിഡന്റിനോട് ചികിത്സാ സഹായത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ഇമാനും കുടുംബവും.
Post Your Comments