മുംബൈ : ആകാശയാത്രയിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പൈലറ്റുമാര്‍ക്കും എയര്‍ലൈന്‍ കമ്പനികള്‍ക്കും ഒരു കോടി രൂപ വരെ പിഴ ചുമത്താന്‍ നീക്കം.നിലവില്‍ സുരക്ഷാ വീഴ്ചയ്ക്ക് പൈലറ്റുമാരെ ഡീബാര്‍ ചെയ്യുക, സസ്പെന്‍ഡ് ചെയ്യുക തുടങ്ങിയ ശിക്ഷകളാണ് നിലവിലുള്ളത്.
എയര്‍ലൈന്‍ കമ്പനികളുടെ യാത്രാ അനുമതി റദ്ദാക്കുകയും ചെയ്യാറുണ്ട്. ഈ ശിക്ഷകള്‍ കടുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പിഴ ശിക്ഷ ചുമത്താന്‍ ആലോചിക്കുന്നത്.പിഴ ശിക്ഷ ചുമത്താനുള്ള ആലോചന സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍.എന്‍ ചൗധരി സ്ഥിരീകരിച്ചു.
Post Your Comments