India

വരുണിന്റെ പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജമെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി● ബി.ജെ.പി എം.പി വരുണ്‍ ഗാന്ധിയുടേതെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന നഗ്നചിത്രങ്ങള്‍ വ്യാജമെന്ന് വിദഗ്ധര്‍. വരുണ്‍ ഹണിട്രാപ്പില്‍ കുടുങ്ങി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് വരുണ്‍ ഗാന്ധി ലൈംഗിക തൊഴിലാളിയുമൊത്ത് കിടക്ക പങ്കിടുന്നതിന്റെ ചിത്രങ്ങളെന്ന പേരില്‍ പ്രചാരണം തുടങ്ങിയത്. എന്നാല്‍ ഈ ചിത്രം കമ്പ്യൂട്ടര്‍ സഹായത്തോടെ അതിവിദഗ്ദമായി മോര്‍ഫ് ചെയ്തവയാണെന്നാണ് ഫോട്ടോഗ്രാഫി വിദഗ്ധര്‍ ഉള്‍പ്പടെയുള്ളവര്‍ പറയുന്നത്.

ചിത്രത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്നത് ഇങ്ങനെയാണ്, ഒന്ന്, ചിത്രങ്ങള്‍ രണ്ടും വ്യത്യസ്ത ആങ്കിളുകളില്‍ നിന്നുള്ളതാണെന്നതാണ്. ചിത്രം യാഥാര്‍ഥ്യമെങ്കില്‍ വരുണ്‍ ഇങ്ങനെ ചിത്രമെടുക്കാന്‍ പോസ് ചെയ്തു കൊടുത്തു എന്ന് കരുതേണ്ടി വരും. മാത്രമല്ല, രണ്ട് ചിത്രങ്ങളും വളരെ അടുത്ത് നിന്ന് പകര്‍ത്തിയവയാണ്. അതുകൊണ്ടുതന്നെ വരുണ്‍ അറിയാതെയോ കുടുക്കിയോ എടുത്തതല്ലെന്ന് വ്യക്തമാണ്‌.

രണ്ടമത്തേത്, ചിത്രത്തില്‍ പതിക്കുന്ന പ്രകാശത്തിന്റെ വ്യത്യാസമാണ്. വരുണിന്‍റെ ശരീരത്തില്‍ കൃത്യമായി ഫ്ലാഷ് അടിക്കുന്നുണ്ട്. കണ്ണിന്‍റെ കൃഷ്ണമണിയുടെ സ്ഥിതി ഇത് വ്യക്തമാക്കുന്നുണ്ട്. ലൈംഗികത്തൊഴിലാളി എന്ന് വിശേഷിപ്പിക്കുന്ന പെണ്‍കുട്ടിയുടെ മുടിയിലും ഫ്ലാഷ് പ്രതിഫലിക്കുണ്ട്. നല്ല ഫ്ലാഷുള്ള ക്യാമറയില്‍ മൂന്നാമതൊരാളെടുത്ത ചിത്രങ്ങളാണിയെന്ന് ഇത് വ്യക്തമാക്കുന്നു. മുഖത്തും ശരീരത്തിലും പ്രകാശത്തില്‍ വ്യത്യാസമുള്ളതിനാല്‍ തല വെട്ടിയൊട്ടിച്ചതാകാമെന്നാണ് ഛായാഗ്രഹണരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്തായാലും ആ ചിത്രത്തിലുള്ള പുരുഷന്‍ അയാളറിയാതെ എടുത്തതല്ല ആ ചിത്രമെന്ന് വ്യക്തം. ചിത്രം യഥാര്‍ത്ഥമാണെങ്കില്‍ വരുണിന്റെ സമ്മതത്തോടെ എടുത്തതാകണം. അതിനുള്ള സാധ്യത വിദൂരം മാത്രമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രധാനമായും ചില മലയാളം വാട്സ്ആപ്പ്, ഫേസ്ബുക്ക്‌ ഗ്രൂപ്പുകള്‍ വഴിയാണ് ചിത്രം പ്രചരിക്കുന്നത്. മലയാളത്തിലെ മാധ്യമങ്ങളല്ലാതെ ദേശീയമാധ്യമങ്ങള്‍ ചിത്രങ്ങളേറ്റെടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സംഭവത്തെക്കുറിച്ച് ബി.ജെ.പിയോ വരുണ്‍ ഗാന്ധിയോ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button