തിരുവനന്തപുരം : ആറ് വയസുകാരനെ അതിക്രൂരമായി പ്രകൃതിവിദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി. വീട്ടില്‍ ആളില്ലാത്ത തക്കം നോക്കിയാണ് എഴുപതുകാരനായ ആനന്ദ് ആറ് വയസുകാരനെ പീഡിപ്പിച്ചത്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസാണ് കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചു. ഇയാള്‍ക്ക് കോടതി മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷവിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടുതല്‍ തടവുശിക്ഷ അനുഭവിക്കണം.
തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. സെഷന്‍സ് കോടതിയില്‍ മറ്റൊരു കേസില്‍ പതിനൊന്നുകാരിയോടു ലൈംഗികാതിക്രമം കാണിച്ചതിനു കന്യാകുമാരി കുലശേഖരം സ്വദേശി ഉമാശങ്കറിന് രണ്ടു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം കൂടുതല്‍ കഠിന തടവ് അനുഭവിക്കണം.
Post Your Comments