ഇസ്ലാമാബാദ്: പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പോര് മുറുകുമ്പോള്‍ യോഗാ ഗുരു ബാബ രാംദേവ് പാക്കിസ്ഥാനിലേക്ക് പോകാനൊരുങ്ങുന്നു. യോഗയുമായാണ് ബാബ രാംദേവ് പാക്കിസ്ഥാനിലേക്ക് പോകാനൊരുങ്ങുന്നത്. തന്റെ പതഞ്ജലിയുടെ ഉത്പന്നങ്ങള്‍ പാക്കിസ്ഥാനില്‍ എത്തിക്കാനുള്ള ശ്രമത്തിലുമാണ് ബാബ.
യോഗയെ വ്യാപിപ്പിക്കുക എന്ന ഉദ്ദേശ്യമാണ് ബാബയ്ക്കുള്ളത്. പാക് താരങ്ങളെ ബഹിഷ്കരിക്കാന്‍ പറഞ്ഞ ബാബ പാകിസ്ഥാനിലേക്ക് യോഗ പഠിപ്പിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പ്രതിഷേധത്തിന് വഴിവെക്കുന്നതാണ്. യോഗ ഒരു കലയാണെന്നും അതിനെ പാക്കിസ്ഥാനിലെത്തിക്കുമെന്നും രാംദേവ് പറയുന്നു.
ഇന്ത്യയിലുള്ള പാക് കലാകാരന്മാരെ പോലെ പണം ഉണ്ടാക്കി തിരിച്ചു പോരുകയല്ല രാംദേവിന്റെ ലക്ഷ്യം. കിട്ടുന്ന പൈസയെല്ലാം പാക്കിസ്ഥാനിലെ ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുമെന്നും രാംദേവ് പറയുന്നു. പാക് കലാകാരന്മാര് കോടികള്‍ സമ്പാദിക്കുകയും ബിരിയാണി കഴിക്കുകയും മാത്രമാണ് ചെയ്യുന്നതെന്ന് രാംദേവ് പരിഹസിക്കുന്നു.
Post Your Comments